ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ കോടതി വിധി ദൗർഭാഗ്യകരം: എം വി ജയരാജൻ

single-img
14 January 2022

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസിൽ പ്രതി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ കോടതി വിധി ദൗർഭാഗ്യകരമെന്ന് സിപിഎം നേതാവ് എം വി ജയരാജൻ . ഒരിക്കൽ താൻ കോടതി വിധിക്കെതിരെ ശുംഭൻ പരാമർശം നടത്തിയിട്ടുണ്ടെങ്കിലും എല്ലാ കാലത്തും അതേ സമീപനം അല്ലെന്നും ജയരാജന്‍ ഇത്തവണ പ്രതികരിച്ചു.

അതേസമയം, കെ റെയില്‍ പദ്ധതിയോടനുബന്ധിച്ച് നടത്താനുള്ള സാമൂഹിക ആഘാത പഠനത്തിന് മുന്നോടിയായിട്ടുള്ള കല്ലിടൽ മാത്രമാണ് നടന്നതെന്നും ജയരാജന്‍ പറഞ്ഞു. കണ്ണൂർ ജില്ലയിലെ മാടായിപ്പാറയിലൂടെ തന്നെ കെ റെയിൽ പാത പോകുമെന്ന് തീരുമാനമായിട്ടില്ല. മാത്രമല്ല, മാടായിപ്പാറയിലെ വയൽക്കിളികൾ സിപിഎം കിളികളായി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബിഷപ്പ് കുറ്റം ചെയ്തെന്ന് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് നിരീക്ഷിച്ചാണ് കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കോടതി വെറുതെ വിട്ടത്.