‘ചുരുളി’യിലെ ഭാഷാപ്രയോഗം സന്ദര്‍ഭത്തിന് യോജിച്ചത്; ക്രിമിനല്‍ കുറ്റമായി കാണാനാകില്ലെന്ന് പ്രത്യേക അന്വേഷണ സംഘം

single-img
13 January 2022

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചുരുളി എന്ന സിനിമയിലെ ഭാഷാ പ്രയോഗങ്ങള്‍ ക്രിമിനല്‍ കുറ്റമായി കാണാനാകില്ലെന്ന് എഡിജിപി പത്മകുമാറിന്റെ നേതൃത്വത്തിലുളള പ്രത്യേക അന്വേഷണ സംഘം റിപ്പോർട്ട് നൽകി. സിനിമയിൽ നടത്തിയ ഭാഷാപ്രയോഗം സന്ദര്‍ഭത്തിന് യോജിച്ചതെന്നാണ് വിലയിരുത്തല്‍.

ഇതോടൊപ്പം ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് പരിഗണന നല്‍കാന്‍ പ്രത്യേക അന്വേഷണ സംഘത്തില്‍ ധാരണയായിട്ടുണ്ട്. ഹൈക്കോടതി നിർദ്ദേശ പ്രകാരം എഡിജിപി പത്മകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു സിനിമയുടെ ഉള്ളടക്കം പരിശോധിച്ചത്.

സിനിമയ്‌ക്കെതിരായ ഹര്‍ജി പരിഗണിക്കവെ ഏതെങ്കിലും തരത്തിലുള്ള നിയമ ലംഘനം നടന്നിട്ടുണ്ടോ എന്നറിയിക്കാന്‍ ഹൈക്കോടതി എഡിജിപിക്ക് നിര്‍ദേശം നൽകുകയായിരുന്നു. എസ് പിമാരായ ദിവ്യ ഗോപിനാഥ്, എ നസീം എന്നിവരും സർക്കാർ നിയോഗിച്ച സമിതിയിലുണ്ടായിരുന്നു.