ഇന്ത്യക്കെതിരെ രണ്ടാം ഇന്നിംഗ്സിൽ ദക്ഷിണാഫ്രിക്ക ശക്തമായ നിലയിൽ; നഷ്ടമായത് രണ്ട് വിക്കറ്റ് മാത്രം

single-img
13 January 2022

ഇന്ത്യക്കെതിരെ നടക്കുന്ന മൂന്നാം ടെസ്റ്റിൻ്റെ രണ്ടാം ഇന്നിംഗ്സിൽ ദക്ഷിണാഫ്രിക്ക ശക്തമായ നിലയിൽ. 212 റൺസ് വിജയിക്കാൻ ആവശ്യമായി കളിക്കാൻ ഇറങ്ങിയ ആതിഥേയർ മൂന്നാം ദിവസം കളി അവസാനിക്കുമ്പോൾ 2 വിക്കറ്റ് നഷ്ടത്തിൽ 101 റൺസെന്ന നിലയിലാണ് ഉള്ളത്.

ദക്ഷിണാഫ്രിക്കയുടെ ഓപ്പണർമാർ ആണ് പുറത്തായത്. പിന്നാലെ എത്തിയ കീഗൻ പീറ്റേഴ്സൺ (48) എന്നിവർ ഇപ്പോഴും ക്രീസിൽ തുടരുകയാണ്. ഓപ്പണർ എയ്ഡൻ മാർക്രത്തെ (16) ഷമി തുടക്കത്തിൽ തന്നെ വീഴ്ത്തിയെങ്കിലും രണ്ടാം വിക്കറ്റിൽ ഡീൻ എൽഗറും കീഗൻ പീറ്റേഴ്സണും ശക്തമായി തിരികെ വരികയായിരുന്നു.

ഒരു സൈഡിൽ പീറ്റേഴ്സൺ ആക്രമിച്ച് കളിച്ചപ്പോൾ മറുഭാഗത്തിൽ എൽഗർ ഉറച്ച പിന്തുണ നൽകി. പരമാവധി ശ്രമം നടത്തിയിട്ടുംഇന്ത്യക്ക് ഈ കൂട്ടുകെട്ട് പൊളിക്കാനായില്ല. അവസാനം ഇന്നത്തെ അവസാന ഓവറിൽ ബുംറയാണ് ഇന്ത്യയുടെ രക്ഷക്കെത്തിയത്. 30 റൺസെടുത്ത എൽഗർ പുറത്തായതോടെ ഇന്നത്തെ മത്സരം അവസാനിച്ചു. ഇനി ശേഷിക്കുന്ന രണ്ട് ദിവസവും 8 വിക്കറ്റും ശേഷിക്കെ ദക്ഷിണാഫ്രിക്കയുടെ വിജയലക്ഷ്യം 111 റൺസ് മാത്രമാണ്. നേരത്തെ രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യ 198 റൺസ് എടുത്ത് പുറത്തായിരുന്നു. 100 റൺസെടുത്ത് പുറത്താവാതെ നിന്ന ഋഷഭ് പന്ത് ആണ് ഇന്ത്യൻ ടോപ് സ്‌കോറർ