താനൊരു ഊളയാണെന്ന് ഇങ്ങനെ വീണ്ടും വീണ്ടും വിളിച്ചുപറയാതെ; ഒമര്‍ ലുലുവിനോട് രേവതി സമ്പത്ത്

single-img
13 January 2022

ദിലീപിനെ അനുകൂലിച്ച സംവിധായകൻ ഒമര്‍ ലുലുവിനെതിരെ വിമര്‍ശനവുമായി നടിയും ആക്ടിവിസ്റ്റുമായ രേവതി സമ്പത്ത്. കൊച്ചിയിൽ വാഹനത്തിനുള്ളിൽ നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിനെ അനുകൂലിച്ച് ഒമര്‍ ലുലു സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റ് വിവാദമായിരുന്നു. ആ പോസ്റ്റിന് താഴെ അദ്ദേഹം ഇട്ട കമന്റിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ചാണ് രേവതി ഒമറിനെതിരെ വിമര്‍ശനമുന്നയിച്ചത്.

താനൊരു ഊളയാണെന്ന് ഇങ്ങനെ വീണ്ടും വീണ്ടും വിളിച്ചുപറയാതെ, we knew it so far.. നിങ്ങള്‍ നിങ്ങളുടെ സിനിമയില്‍ കൂടെ അഴിച്ചു വിടുന്ന അശ്ലീലങ്ങള്‍ പോരാഞ്ഞിട്ടാണോ ഇതുപോലുള്ള ഓരോ വൃത്തികേടും കൂടെ ഇറക്കുന്നത്. How disgusting you are, Omar Lulu, അബ്യൂസ് ചെയുന്നവനും, അതിനെ കയ്യടിച്ചു പ്രോത്സാഹിക്കുന്നവനും ഒന്നുപോലെ ക്രിമിനലുകൾ തന്നെ ആണ്.ഒരേ വള്ളത്തിലെ സഞ്ചാരികൾ’ – രേവതി ഫേസ്ബുക്കില്‍ എഴുതി.

നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട നടന്‍ ദിലീപിനെ തനിക്ക് ഇപ്പോഴും ഇഷ്ടമാണെന്നും ദിലീപിന്റെ ഡേറ്റ് കിട്ടിയാല്‍ തീര്‍ച്ചയായും താന്‍ സിനിമ ചെയ്യുമെന്നും ഒമർ ലുലു പറഞ്ഞിരുന്നു. തൊട്ടു പിന്നാലെ ഗോവിന്ദച്ചാമി എന്ന മനുഷ്യനെ ആദ്യമായി ആ പീഡനക്കേസിലാണ് കാണുന്നതെന്നും ദിലീപ് എന്ന മനുഷ്യനെ ചെറുപ്പം മുതല്‍ ഇഷ്ടപ്പെട്ടിരുന്നതാണെന്നും അദ്ദേഹം കമന്റ് ചെയ്യുകയുമുണ്ടായി. എന്നാൽ പോസ്റ്റും കമന്റും വിവാദമായതിന് പിന്നാല ഒമര്‍ ലുലു പോസ്റ്റ് പിന്‍വലിച്ചിരുന്നു.