ദിലീപിന്റെ വീട്ടിലെ റെയ്‌ഡ്‌; ഹാർഡ് ഡിസ്‌കും മൊബൈൽ ഫോണും പിടിച്ചെടുത്തു; വിഐപിയുടെ കാര്യത്തിൽ ഉൾപ്പെടെ അന്വേഷണം തുടരും

single-img
13 January 2022

ആലുവയിൽ നടൻ ദിലീപിന്റെ വീട്ടിൽ റെയ്ഡ് നടത്തിയത് കോടതിയുടെ അനുമതിയോടെയാണെന്ന് ക്രൈംബ്രാഞ്ച് എഡിജി.പി ശ്രീജിത്ത് മാധ്യമനകളോട് പറഞ്ഞു. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കും. കേസിലെ അന്വേഷണത്തിന്റെ പുരോഗതി സംബന്ധിച്ച് കൂടുതൽ കാര്യങ്ങൾ ഇപ്പോൾ വെളിപ്പെടുത്തനാവില്ലെന്നും അദ്ദേഹം അറിയിച്ചു.

അതേപോലെ തന്നെ ദിലീപിന്റെ അറസ്റ്റ് സംബന്ധിച്ചും ഇപ്പോൾ പറയാനാവില്ല. ദിലീപിന്റെ സുഹൃത്തായിരുന്ന സംവിധായകൻ ബാലചന്ദർ പറഞ്ഞ വിഐപിയുടെ കാര്യത്തിലടക്കം അന്വേഷണം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ന് ദിലീപിന്റെ ആലുവയിലെ വീട്ടിൽ ക്രൈംബ്രാഞ്ച് സംഘം നടത്തിയ റെയ്ഡിൽ ഹാർഡ് ഡിസ്‌കും മൊബൈൽ ഫോണും പിടിച്ചെടുത്തു.

ഉച്ചക്ക് 12 മണിയോടെ ആരംഭിച്ചറെയ്ഡ് വൈകീട്ട് 6.45നാണ് പൂർത്തിയായത്. ഇതോടൊപ്പം ദിലീപിന്റെ നിർമാണ കമ്പനിയിലും സഹോദരന്റെ വീട്ടിലും പരിശോധന നടന്നിരുന്നു. കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണ സംഘവും പുതിയ കേസിലെ സംഘവും സംയുക്തമായാണ് പരിശോധന നടത്തിയത്. വിചാരണക്കോടതിയിൽ നിന്നും ആലുവ മജിസ്‌ട്രേറ്റ് കോടതിയിൽ നിന്നും സംഘം പരിശോധനാ അനുമതി തേടിയിരുന്നു.