നഷ്ടത്തിൽ നിന്നും നഷ്ടത്തിലേക്ക് നീങ്ങിയ ട്രാവൻകൂർ ടൈറ്റാനിയം പ്ലാറ്റിനം ജൂബിലി വർഷത്തിൽ പുരോഗതിയുടെ പാതയിലേക്ക്

single-img
12 January 2022

സംസ്ഥാന തലസ്ഥാനത്തെ അഭിമാനമായ ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സിന്റെ അമരക്കാരനായി ചെയർമാൻ സ്ഥാനത്തേക്ക് എഎ റഷീദ് നിയമിതനായ് എത്തുമ്പോൾ ഒരു രാഷ്ട്രീയക്കാരൻ ആ പദവിയിൽ വന്നതിലെ മുറുമുറുപ്പുകൾ പലപ്പോഴായി വിവിധ കോണുകളിൽ നിന്നും ഉയർന്നെങ്കിലും. 2018 ജൂൺ മാസം 22ന് ചെയർമാനായി കമ്പനിയിലേക്ക് പ്രവേശിച്ച അദ്ദേഹം നഷ്ടത്തിൽ നിന്നും നഷ്ടത്തിലേക്ക് കൂപ്പുകുത്തി കൊണ്ടിരുന്ന ട്രാവൻകൂർ ടൈറ്റാനിയത്തെ പുരോഗതിയുടെ പാതയിലേക്ക് നയിച്ചു എന്ന് കണക്കുകൾ പറയുന്നു.

2019 ൽ തന്നെ 200 കോടിക്ക് തുകയ്ക്ക് മുകളിൽ ടൈറ്റാനിയം ഡയോക്സൈഡിന്റെ വിപണനവും 25931ടൺ സൾഫ്യൂരിക് ആസിഡ് വിപണനവും നടത്തി സർവ്വകാല റെക്കോർഡ് നേടുകയുണ്ടായി. അതോടൊപ്പം ടൈറ്റാനിയത്തിന് എന്നും ഭീഷണിയായി മാറിക്കൊണ്ടിരിക്കുന്ന മലിനീകരണ പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കുവാൻ മാലിന്യ നിർമ്മാർജന പ്രവർത്തനങ്ങൾക്കും, ഉൽപ്പന്നത്തിൽ നിന്നും മൂല്യവർധിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കി വൈവിധ്യവൽക്കരണം ത്തിന്റെ പ്രവർത്തനങ്ങൾക്കും അദ്ദേഹം തുടക്കം കുറിച്ചു.

പരിസ്ഥിതി സൗഹൃദ വൈദ്യുതി ബാറ്ററിക്ക് അവശ്യമായ ലിഥിയം ടൈറ്റാനെറ്റ് വികസിപ്പിച്ചെടുത്തത് അദ്ദേഹത്തിന്റെ കാലഘട്ടത്തിലെ ചരിത്ര നേട്ടങ്ങളിലൊന്നാണ്. കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ദിനംപ്രതി 5000 ലിറ്റർ സാനിറ്റൈസർ ഉൽപാദിപ്പിക്കുന്ന പ്ലാന്റ് നിർമ്മിച്ച് 1 കോടി 85 ലക്ഷം രൂപയ്ക്ക് വിപണനം നടത്തിയതും നേട്ടങ്ങളുടെ പട്ടികയിൽ പെടുത്താം. മൂല്യവർദ്ധിത ഉൽപ്പന്നങ്ങളായ അയൺ ഓക്സൈഡ്, റോഡ് മാർക്കിങ് പെയിന്റ്, പ്ലാസ്റ്റർ ഓഫ് പാരീസ് ഇന്റർലോക്ക് ടൈലുകൾ സോളിഡ് ബ്രിക്സ്, ജിപ്സം ബ്ലോക്കുകൾ തീരസംരക്ഷണ ഭിത്തിക് ആവശ്യമായ ടെട്രപോട്ട് എന്നിവ ഉൽപാദിപ്പിക്കുന്ന പ്രവർത്തനങ്ങൾക്കും അദ്ദേഹം നേതൃത്വം നൽകി.

മാലിന്യ നിർമ്മാർജ്ജന പ്രവർത്തനങ്ങളുടെ ഫലമായി 2019ലെ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ അവാർഡ് നേടിയെടുക്കുന്നതിൽ നിസ്തുലമായ പങ്ക് അദ്ദേഹം നിർവഹിച്ചു. സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതി ആവിഷ്കരിക്കുന്നതിന് വളരെ മുമ്പേ തന്നെ കമ്പനിയിലെ തരിശായി കിടന്ന ഭൂപ്രദേശത്ത് സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ സഹായത്തോടെ ജൈവ പച്ചക്കറി കൃഷി ആരംഭിച്ചു. ഈ വൈവിധ്യ പ്രവർത്തനങ്ങൾക്ക് സംസ്ഥാന കൃഷിവകുപ്പിന്റെ 2021ലെ കാർഷിക മികവിനുള്ള അവാർഡും ടൈറ്റാനിയം കരസ്ഥമാക്കുകയുണ്ടായി.

2018 -19 സാമ്പത്തികവർഷം മാർച്ച് മാസം ആണ് സംസ്ഥാന കൃഷിവകുപ്പ് സ്ഥാപന അധിഷ്ഠിത പച്ചക്കറി കൃഷി പദ്ധതിപ്രകാരം രണ്ടു ഏക്കർ സ്ഥലത്ത് കൃഷി ആരംഭിച്ചത് .സ്ലഡ്ജ് അടിഞ്ഞുകൂടി കിടന്ന മണൽ മണ്ണിൽ നാല് അടി വീതിക്ക് 3 അടി താഴ്ചയിൽ ചാലുകീറി നഗരസഭയുടെ മാലിന്യ വളം കിച്ചൻ ബിൻ എയറോബിക് കമ്പോസ്റ്റ് നിറച്ച് രണ്ടാഴ്ച കഴിഞ്ഞു വേസ്റ്റിൽ നിന്നും കിളിർത്തുവരുന്ന വിത്തുകൾ നശിപ്പിച്ചു പരുവപ്പെടുത്തി പച്ചക്കറി വാഴ തുടങ്ങിയ കൃഷി ചെയ്യുകയും ചെയ്തു .

മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം സുഭിക്ഷ കേരളം പദ്ധതി പ്രകാരം രണ്ടേക്കർ നിന്നും 15 ഏക്കറി ലേക്ക് കൃഷി വ്യാപിപ്പിക്കുന്നതിന് തീരുമാനിക്കുകയും പ്രസ്തുത പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് ചെയർമാൻ അധ്യക്ഷനായ ഒരു കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു.

2020- 2021 ടൈറ്റാനിയത്തിന് പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന വർഷമാണ് ഒരുകാലത്ത് ചീത്തപ്പേരുണ്ടാക്കി വൻ നഷ്ടത്തിൽ നിന്നും നഷ്ടത്തിലേക്ക് പോയ ടൈറ്റാനിയം ഇപ്പോൾ ലാഭത്തിലാണ് പുതിയ കോപ്പറാസ് റിക്കവറി പ്ലാന്റ് നിർമാണം, ആസിഡ് പ്ലാന്റ് നവീകരണം, പുതിയ പ്രോഡക്റ്റ് കളുടെ കണ്ടുപിടിത്തം, നിലവിലുള്ള പ്രോഡക്റ്റിന്റെ ഉൽപാദന വർധന അങ്ങിനെ പുരോഗതിയുടെ പാതയിലാണ് ടൈറ്റാനിയം. പ്രാദേശിക വാസികൾക്ക് കുടിവെള്ളപദ്ധതി ആവിഷ്കരിക്കുന്നതിലും കടൽക്ഷോഭത്തിൽ നിന്നും വീടുകളെ രക്ഷിക്കുന്നതിനും നൂതന പദ്ധതികൾ ടൈറ്റാനിയം ആവിഷ്കരിച്ചു വരുന്നു. കൂടാതെ മാലിന്യ നിർമാർജന പ്ലാന്റ് സ്ഥാപിക്കുന്നതിന് 75 കോടി രൂപ മുതൽമുടക്കി എല്ലാ സഹായവും ഗവൺമെന്റ് ചെയ്തുവരുന്നു.

2018-19 കാലയളവിൽ മാനേജ്‌മെന്റ് ദീർഘകാല ശമ്പള പരിഷ്‌കരണം നടപ്പിലാക്കിയതോടെ തൊഴിലുടമ-തൊഴിലാളി ബന്ധം സൗഹാർദ്ദപരമായി തുടർന്നു, അതിന്റെ ഫലമായി വേതനത്തിലും ശമ്പളത്തിലും 16 ശതമാനം വർദ്ധനവ് ഉണ്ടായി. കുടിവെള്ള സൗകര്യം സജ്ജീകരിക്കുക, മെഡിക്കൽ ക്യാമ്പുകൾ നടത്തുക, സ്കൂളുകൾക്ക് ഫണ്ട് സഹായം നൽകുക എന്നിവയിലൂടെ അയൽവാസികളുടെ ക്ഷേമവും ക്ഷേമവും ഉറപ്പാക്കാൻ ടിടിപിഎൽ ശ്രദ്ധിച്ചിട്ടുണ്ട്. 2018 ലെ കേരളത്തിലെ വെള്ളപ്പൊക്ക സമയത്ത് വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങളിലും സജീവമായി ഇടപെട്ടിരുന്നു.2017 ലെ ഓഖി ചുഴലിക്കാറ്റിലും പകർച്ചവ്യാധിയുടെ നേതൃത്വത്തിലുള്ള ലോക്ക്ഡൗൺ സമയത്തും നാശനഷ്ടമുണ്ടായ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് ഇത് ഒരു കൈത്താങ്ങായി.

സംഘടിതമായി പച്ചക്കറി, മത്സ്യം വളർത്തിയെടുക്കുന്നതിലൂടെ പരിസ്ഥിതി, പാരിസ്ഥിതിക പരിപാലനം എന്ന ആശയം സ്വീകരിച്ചു.ഇത് പൂർണ്ണമായും ജൈവ പച്ചക്കറികൾ വിളവെടുക്കുകയും കമ്പനി കാന്റീനിൽ സൗജന്യമായി വിതരണം ചെയ്യുകയും മിച്ച സ്റ്റോക്ക് ജീവനക്കാർക്ക് നീക്കിവയ്ക്കുകയും ചെയ്തു, ഇത് പിന്നീട് സംസ്ഥാനത്തെ മറ്റ് പൊതുമേഖലാ യൂണിറ്റുകളും അനുകരിക്കുമെന്ന് എഎ റഷീദ് പറയുന്നു.മലിനീകരണ രഹിത പരിസ്ഥിതിയും പ്ലാന്റിന് ചുറ്റുമുള്ള അഭിവൃദ്ധി പ്രാപിക്കുന്ന പരിസ്ഥിതിയും തീർച്ചയായും മെച്ചപ്പെട്ട കോർപ്പറേറ്റ് പ്രകടനത്തിൽ പ്രതിഫലിക്കുന്ന ജീവനക്കാരുടെ കാഴ്ചപ്പാട് മാറ്റാൻ സഹായിച്ചിരിക്കണം. ഈ രീതിയിൽ, കമ്പനിയുടെ പ്രകടനത്തിൽ മൊത്തത്തിലുള്ള മാറ്റത്തിന് റഫറൻസ് കാലയളവ് ചരിത്രത്തിൽ രേഖപ്പെടുത്തുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.