ആത്മഹത്യയ്ക്ക് ശ്രമിച്ചതല്ല; ഉറങ്ങാനായി കഴിച്ച ഗുളികയുടെ ഡോസ് അധികമായതാണ്; യുവ നടിയുടെ മൊഴി

single-img
12 January 2022

താൻ ആത്മഹത്യക്ക് ശ്രമിച്ചതല്ല എന്ന് അമിതമായ അളവിൽ ഉറക്കഗുളിക കഴിച്ചതിനെ തുടർന്ന് കൊച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട യുവ നടിയുടെ മൊഴി. ഉറങ്ങാൻ വേണ്ടി കഴിച്ച ഗുളികയുടെ ഡോസ് അധികമായിപ്പോയതാണെന്നാണ് നടിയുടെ ഭാഷ്യമെന്നാണ് പോലീസ് നൽകുന്ന വിവരം. പക്ഷെ ഇത് പോലീസ് പൂർണമായും മുഖവിലയ്ക്കെടുത്തിട്ടില്ല.

ചൊവ്വാഴ്ചയായിരുന്നു ഉറക്കഗുളിക കഴിച്ച് അവശയായനിലയിൽ ദിലീപ് കേസിലെ പുതിയ വെളിപ്പെടുത്തലുകളുമായി കേസിലെ സാക്ഷി കൂടിയായ നടിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അപകടനില തരണം ചെയ്ത താരം പിന്നീട് ആശുപത്രി വിടുകയും ചെയ്തു.

പ്രസവാനന്തരമുള്ള മാനസിക സമ്മർദ്ദങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്ന തരത്തിലായിരുന്നു വാർത്തകൾ വന്നിരുന്നത്. അതേസമയം, കഴിഞ്ഞ ദിവസം നേടിയ ആക്രമിച്ച കേസിൽ കൂറുമാറിയ സാക്ഷികളിൽ ആരുടെയെങ്കിലും അക്കൗണ്ടിലേക്ക് വലിയ സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന തരത്തിലുള്ള വാർത്തകളും പുറത്തു വന്നിരുന്നു.