ഡെൽറ്റക്രോൺ; ഡെൽറ്റയുടെയും ഒമിക്രോണിന്റെയും സങ്കരയിനം വൈറസിനെ ഗവേഷകർ കണ്ടെത്തി

single-img
11 January 2022

ലോകമാകെ ഭീതി പടർത്തി പടരുന്ന കൊറോണ വൈറസ് വകഭേദങ്ങളായ ഡെൽറ്റയുടെയും ഒമിക്രോണിന്റെയും സങ്കരയിനം വൈറസിനെ സൈപ്രസിലെ ഗവേഷകർ കണ്ടെത്തി. ഇവർ ഇതിന് ഡെൽറ്റക്രോൺ എന്നാണ് പേരു നൽകിയിരിക്കുന്നത്.

ഇപ്പോൾ വ്യാപകമായി കാണുന്ന ഡെൽറ്റയുടെ ജീനോമിൽ ഒമിക്രോണിന്റേതുപോലുള്ള ജനിതകം കണ്ടെത്തിയതിനാലാണ് ഇത്തരത്തിൽ ഒരു പേരിട്ടതെന്ന് സൈപ്രസ് സർവകലാശാലയിലെ ലബോറട്ടറി ഓഫ് ബയോടെക്നോളജി ആൻഡ് മോളിക്യുലാർ വൈറോളജി മേധാവി ലിയോൺഡിയോസ് കോസ്റ്റികിസ് മാധ്യമങ്ങളെ അറിയിച്ചു.

പുതിയ വകഭേദത്തിൽ 25 ഡെൽറ്റക്രോൺ കേസുകളാണ് കോസ്റ്റികിസും സഹപ്രവർത്തകരും സൈപ്രസിൽ മാത്രം കണ്ടെത്തിയത്. ഈ വകഭേദം ഇപ്പോഴുള്ളവയെക്കാൾ കൂടുതൽ ഗുരുതരമാണോ വ്യാപനശേഷി കൂടിയതാണോ എന്നെല്ലാമുള്ള വിലയിരുത്തൽ നടക്കുന്നതേയുള്ളൂ.