പങ്കാളികളെ കൈമാറൽ; പരാതിക്കാരി ഒമ്പത് പേരുടെ ക്രൂര പീഡനത്തിന് ഇരയായി; പുറത്തുപറയാൻ കഴിയാതെ കെണിയിലായത് നിരവധി സ്ത്രീകള്‍

single-img
11 January 2022

കോട്ടയം ജില്ലയിലെ കറുകച്ചാലില്‍ പങ്കാളികളെ പരസ്പരം കൈമാറി നിർബന്ധപൂർവം ലൈംഗിക വേഴ്ച നടത്തിയ കേസിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്.പരാതി നൽകിയ യുവതി ഒമ്പത് പേരുടെ ക്രൂര പീഡനത്തിന് ഇരയായെന്ന് പരാതിക്കാരിയുടെ സഹോദരൻ ഒരു ചാനലിനോട് പറഞ്ഞു.

ബന്ധപ്പെടാൻ വിസമ്മതിപ്പിച്ചപ്പോള്‍ ഭര്‍ത്താവ് കുഞ്ഞുങ്ങളെയും ഭീക്ഷണിപ്പെടുത്തി. ധാരാളം സ്ത്രീകള്‍ പുറത്ത് വറയാന്‍ കഴിയാത്ത കെണിയിലെന്നുമാണ് ഇയാളുടെ വെളിപ്പെടുത്തല്‍. യുവാവിന്റെ വാക്കുകൾ ഇങ്ങിനെ: എന്റെ സഹോദരിയെ ഭീഷണിപ്പെടുത്തിയാണ് ഇതിലേക്ക് എത്തിച്ചത്. സമ്മതിച്ചില്ലെങ്കിൽ ക്രൂരമായി മർദ്ദിക്കുമായിരുന്നു. കുഞ്ഞുങ്ങളെയും ഭീഷണിപ്പെടുത്തി. അമ്മ മനസ്സുവെച്ചാൽ പണക്കാരാകാമെന്ന് പ്രതി കുട്ടികളോട് പറഞ്ഞു.

ആലപ്പുഴ ബീച്ചിലേക്ക് പോകാൻ ഇരുന്നപ്പോഴാണ് സഹോദരി കാര്യം പറഞ്ഞത്. വല്ലാത്ത ഹൃദയ വേദനയിലാണ് കുടുംബം ഉള്ളത്. ആദ്യം ഒരു തവണ ഇതുപോലെ പ്രേരിപ്പിച്ചപ്പോൾ സ്റ്റേഷനിൽ കേസ് കൊടുത്തതാണ്. അന്ന് തമാശയ്ക്ക് പറഞ്ഞതാണെന്ന് പറഞ്ഞു കേസ് പിൻവലിപ്പിച്ചു. വേറെ എങ്ങും പോകാൻ കഴിയാത്ത കുറെ വീട്ടമ്മമാർ ഇതിൽ പെട്ട് കിടപ്പുണ്ട്. എല്ലാ പ്രതികളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരും.