പങ്കാളികളെ പരസ്പരം കൈമാറൽ; സംഘത്തിൽ നിരവധി പേരുണ്ടെന്ന് പൊലീസിന്റെ കണ്ടെത്തൽ

single-img
9 January 2022

പങ്കാളികളെ പരസ്പരം കൈമാറി നിർബന്ധപൂർവം വരെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന സംഘംത്തിൽ നിരവിധ പേരുണ്ടെന്ന് പൊലീസിന്റെ കണ്ടെത്തൽ. കോട്ടയം ജില്ലയിലെ കറുകച്ചാലിൽ പിടിയിലായ സംഘത്തെക്കുറിച്ചുള്ള അന്വേഷണത്തിലാണ് ഇപ്പോൾ കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. സംസ്ഥാനത്തെ മൂന്നു ജില്ലകളിലെ ഏഴ് പേരാണ് ഇന്ന് പിടിയിലായത് .

സോഷ്യൽ മീഡിയയിൽ കപ്പിള്‍ ഷെയറിംഗ് ‘ എന്ന പേരില്‍ മെസഞ്ചർ, ടെല​ഗ്രാം ഗ്രൂപ്പുകള്‍ നിര്‍മിച്ചാണ് ഇവര്‍ പ്രവര്‍ത്തിച്ചിരുന്നത്. ഇതിലൂടെ ഭാര്യമാരെ കൈമാറുന്നവര്‍ക്ക് പണം നല്‍കുന്നതടക്കം നടക്കുന്നുണ്ടെന്നും പൊലീസ് പറയുന്നു. വിഷയത്തിൽ ചങ്ങാനാശേരി സ്വദേശിയായ സ്ത്രീയുടെ പരാതിയിലാണ് പൊലീസ് നടപടി.

തന്നെ പ്രകൃതി വിരുദ്ധ വേഴ്ചയ്ക്കടക്കം തന്നെ നിർബന്ധിക്കുന്നതായി ചൂണ്ടിക്കാട്ടി ഭർത്താവിനെതിരെയാണ് ഇവർ പരാതി നൽകിയത്. തുടര്‍ന്നാണ് പോലീസ് സംഘം അന്വേഷണം നടത്തി യുവതിയുടെ ഭര്‍ത്താവ് അടക്കമുള്ളവരെ പിടികൂടിയത്. സംസ്ഥാനത്തെ ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളികളിലുള്ളരെയാണ് പൊലീസ് പിടികൂടിയത്. സംഭവത്തിൽ 25 പേർ നിരീക്ഷണത്തിലാണെന്നു പൊലീസ് വ്യക്തമാക്കി.

കപ്പിൾ മീറ്റ് കേരള എന്ന് പേരുള്ള ​ഗ്രൂപ്പ് വഴിയാണ് സംഘം പ്രവർത്തിച്ചത്. ആയിരത്തിലധികം ദമ്പതികളാണ് ഈ ​ഗ്രൂപ്പുകളിൽ അം​ഗങ്ങൾ. വലിയ തോതിലാണ് ​ഗ്രൂപ്പ് വഴി പങ്കാളികളെ കൈമാറിയിരുന്നത്. ഇതോടൊപ്പം വലിയ രീതിയിൽ പണമിടപാടും നടത്തിയിരുന്നു.രണ്ട് വീതം ദമ്പതികൾ പരസ്പരം ആദ്യം കാണും. പിന്നീട് ഇടയ്ക്കിടെ കണ്ട് സൗഹൃദം പുതുക്കും. അതിന് ശേഷം പല സ്ഥലങ്ങളിൽ വച്ച് പങ്കാളികളെ പരസ്പരം കൈമാറി ലൈം​ഗിക ബന്ധത്തിൽ ഏർപ്പെടുന്നതാണ് രീതിയെന്ന് പൊലീസ് പറയുന്നു.തികച്ചും പരസ്യമായി തന്നെയായിരുന്നു ഈ ​ഗ്രൂപ്പ് പ്രവർത്തിച്ചിരുന്നതെന്നും പൊലീസ് പറയുന്നു.