എതിരില്ലാത്ത ഗോളിന് ഹൈദരാബാദിനെ വീഴ്ത്തി; ഏഴു വര്‍ഷങ്ങള്‍ക്ക് ശേഷം ബ്ലാസ്റ്റേഴ്‌സ് പോയിന്റ് പട്ടികയിൽ ഒന്നാമത്

single-img
9 January 2022

പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ള ഹൈദരാബാദ് എഫ്.സിയെ പരാജയപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്‌സ് പോയിന്റ് ടേബിളിന്റെ ഒന്നാം സ്ഥാനത്തേക്ക്. ഇന്ന് നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് ഹൈദരാബാദിനെ ബ്ലാസ്റ്റേഴ്‌സ് വീഴ്ത്തിയത്. തുടർച്ചയായ സമനില മത്സരങ്ങൾക്ക് ശേഷമുള്ള ബ്ലാസ്റ്റേഴ്‌സിന്റെ ജയമാണിത്.

ഏഴു വര്ഷങ്ങളുടെ ദീർഘമായ ഇടവേളയ്ക്ക് ശേഷമാണ് ഇപ്പോൾ ബ്ലാസ്റ്റേഴ്‌സ് ഐഎസ്എൽ പോയിന്റ് ടേബിളിന്റെ ഒന്നാം സ്ഥാനത്തേക്ക് എത്തുന്നതും. ഇന്ന് നടന്ന കളിയിലെ 42ാം മിനുറ്റിൽ അൽവാരോ വാസ്‌ക്വസ് നേടിയ തകർപ്പൻ ഗോളാണ് ബ്ലാസ്റ്റേഴ്‌സിന് വിജയമൊരുക്കിയത്. കളിയുടെ ഏഴാം മിനുറ്റിൽ തന്നെ ഫ്രീകിക്കിലൂടെ ഹൈദരാബാദിന് മികച്ചൊരു അവസരം കിട്ടിയെങ്കിലും ഗാർസിയ എടുത്ത ഫ്രീകിക്ക് പോസ്റ്റിൽ തട്ടി മടങ്ങുകയായിരുന്നു. പിന്നീട് 43ാം മിനുറ്റിലാണ് ബ്ലാസ്റ്റേഴ്‌സ് വല കുലുക്കുന്നത്. ത്രോയിലൂടെ വന്നൊരു നീക്കമാണ് വാസ്‌ക്വസ് തന്റെ മികച്ചൊരു നീക്കത്തിലൂടെ വലയിലെത്തിക്കുന്നത്.

നിലവിൽ ടൂർണമെന്റിലെ പത്ത് മത്സരങ്ങൾ പൂർത്തിയായപ്പോൾ നാല് ജയവുമായി 17 പോയിന്റോടെ ബ്ലാസ്‌റ്റേഴ്‌സ് ഒന്നാം സ്ഥാനത്താണ്. അത്രയുംതന്നെ ത്സരങ്ങളും പോയിന്റുമായി മുംബൈ സിറ്റി എഫ്.സിയാണ് രണ്ടാം സ്ഥാനത്ത്. തൊട്ടുപിന്നാലെ 16 പോയിന്റുാമയി ഹൈദരാബാദ് എഫ്.സിയാണ് മൂന്നാം സ്ഥാനത്ത്. അത്രയും പോയിന്റുമായി ജംഷ്ഡ്പൂർ എഫ്.സി നാലാം സ്ഥാനത്തും ഉണ്ട്.