ബാലചന്ദ്രകുമാറിൻ്റെ വെളിപെടുത്തലിന് കാരണം പ്രോസിക്യൂഷൻ; പിന്നിൽ അന്വേഷണ ഉദ്യോഗസ്ഥൻ; പരാതിയുമായി ദിലീപ്

single-img
3 January 2022

കൊച്ചിയിൽ വാഹനത്തിനുള്ളിൽ നടി ആക്രമിക്കപ്പെട്ട കേസിൽ പ്രോസിക്യൂഷനെതിരെ പരാതിയുമായി പ്രതിയായ ദിലീപ് . അടുത്തിടെ സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയ വെളിപെടുത്തലിന് പിന്നിൽ പ്രോസിക്യൂഷൻ ആണെന്ന് ദിലീപ് പരാതിയിൽ പറയുന്നു.

കോടതിയിലുള്ള കേസ് അട്ടിമറിക്കാനാണ് അദ്ദേഹം അഭിമുഖം വഴി ശ്രമിക്കുന്നത്. ഇപ്പോൾ നൽകിയിട്ടുള്ള പരാതിക്ക് പിന്നിൽ അന്വേഷണ ഉദ്യോഗസ്ഥനും ഉണ്ട്. കോടതിയിൽ 202 -ാം സാക്ഷിയായ അന്വേഷണ ഉദ്യോഗസ്ഥനെ വിസ്തരിക്കുന്നതിൻ്റെ തലേ ദിവസം ആണ് തനിക്കെതിരെ പുതിയ പരാതി രൂപപ്പെട്ടതെന്ന് ദിലീപ് ചൂണ്ടിക്കാട്ടുന്നു.

ഇപ്പോൾ ഉള്ളതിന്റെ തുടർച്ചയായി വിസ്താരം നടന്നിരുന്നെങ്കിൽ അന്വേഷണ ഉദ്യോഗസ്ഥൻ്റെ കണ്ടെത്തൽ തകരുമായിരുന്നു. അതുകൊണ്ടുതന്നെ പ്രോസിക്യൂട്ടറെ രാജി വെപ്പിച്ചത് വിസ്താരം അനാവശ്യമായി നീട്ടാനാണ്. ബാലചന്ദ്രകുമാർ നൽകിയ പരാതിയിൽ തുടരന്വേഷണം നടത്തുന്നതിൽ തനിക്ക് എതിർപ്പില്ലെന്നും ഗൂഢാലോചന നടത്തിയ ബൈജു പൗലോസിനെ അന്വേഷണം ഏല്പിക്കരുതെന്നും ദിലീപ് പരാതിയിൽ പറഞ്ഞു. ദിലീപ് ഡിജിപി ,ക്രൈം ബ്രാഞ്ച് എഡിജിപി എന്നിവർക്കാണ് പരാതി നൽകിയത്.