ഗെയിം കളിച്ചിരുന്ന ക്രിമിനലുകളും മാഫിയകളും യോഗി സർക്കാർ വന്നശേഷം ജയിൽ ഗെയിം കളിക്കുന്നു; യോഗിക്ക് പ്രശംസയുമായി പ്രധാനമന്ത്രി

single-img
2 January 2022

യുപി മുഖ്യമന്ത്രി യോഗി ആദിനാഥിനെ പുകഴ്ത്തിയും സംസ്ഥാനത്തെ വിവിധ മുന്‍ സര്‍ക്കാരുകളെ വിമര്‍ശിച്ചുമുള്ള പ്രസംഗവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ക്രിമിനലുകളും മാഫിയകളും മുന്‍പ് വ്യാപകമായി യുപിയില്‍ ഗെയിം കളിക്കുകയായിരുന്നെന്നും പക്ഷെ ഇപ്പോൾ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വന്നതിന് ശേഷം അവര്‍ ജയില്‍ ഗെയിമാണ് കളിക്കുന്നതെന്നുമായിരുന്നു മോദി പറഞ്ഞത്. ഇന്ന് യുപിയിലെ മീററ്റില്‍ മേജര്‍ ധ്യാന്‍ ചന്ദ് സ്‌പോര്‍ട്‌സ് യൂണിവേഴ്‌സിറ്റിയുടെ തറക്കല്ലിടല്‍ ചടങ്ങ് നിര്‍വഹിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രധാനമന്ത്രിയുടെ വാക്കുകൾ: ”നേരത്തെ യുപിയിലെ സര്‍ക്കാരുകളെല്ലാം അവരുടെതായ ഗെയിമുകളില്‍ തിരക്കിലായിരുന്നു. ആ സമയം ക്രിമിനലുകളും മാഫിയകളും സംസ്ഥാനത്ത് ഗെയിം കളിക്കുകയായിരുന്നു. എന്നാൽ ഇപ്പോള്‍ യോഗി ജിയുടെ സര്‍ക്കാര്‍ അതേ ക്രിമിനലുകള്‍ക്കൊപ്പം ജയില്‍-ജയില്‍ ഗെയിം കളിക്കുകയാണ്.”