ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയത്തിൽ കോൺ​ഗ്രസ് തകർന്നാൽ ഉണ്ടാകുന്ന ശൂന്യത നികത്താൻ ഇടതുപക്ഷത്തിന് കഴിയില്ല: ബിനോയ് വിശ്വം

single-img
2 January 2022

സമകാലിക ഇന്ത്യൻ രാഷ്ട്രീയത്തിൽ ദേശീയ തലത്തിൽ കോൺ​ഗ്രസ് പാർട്ടി തകർന്നാൽ ഉണ്ടാകുന്ന ശൂന്യത നികത്താൻ ഇടത് പക്ഷത്തിനു കഴിയില്ല എന്ന് സിപിഐ നേതാവും രാജ്യസഭാ എംപിയുമായ ബിനോയ് വിശ്വം . ഇടത് പക്ഷത്തിനു അതിനുള്ള കെൽപ് ഇല്ലെന്നും അതുകൊണ്ട് കോൺ​ഗ്രസ് തകർന്നു പോകരുത് എന്നാണ് താൻ ആഗ്രഹിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. ഇന്ന് കൊച്ചിയിൽ പി ടി തോമസ് അനുസ്മരണത്തിൽ ആയിരുന്നു ബിനോയ് വിശ്വത്തിന്റെ പരാമർശം.

കോൺഗ്രസ്‌ പാർട്ടിയുടെ രാഷ്ട്രീയത്തിന്റെ കാതൽ നെഹ്‌റുവിന്റെ രാഷ്ട്രീയം ആയിരുന്നു. എന്നാൽ ഇപ്പോൾ ഇതിൽ കോൺഗ്രസ്‌ പാർട്ടിക്ക് അപചയം ഉണ്ടായി. കോൺഗ്രസുമായി തനിക്ക് വിയോജിപ്പുണ്ട്. പക്ഷെ ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയത്തിൽ കോൺ​ഗ്രസ് തകർന്നാൽ ഉണ്ടാകുന്ന ശൂന്യത ഉണ്ട്. കോൺഗ്രസ്സിന് മാത്രമേ ആ ശൂന്യത നികത്താൻ കഴിയുകയുള്ളൂ എന്നും ബിനോയ് വിശ്വം പറഞ്ഞു.