കേരളത്തിന്റെ വികസന പദ്ധതികളെ ഉമ്മാക്കി കാണിച്ച് വിരട്ടാൻ നോക്കേണ്ട: മുഖ്യമന്ത്രി

single-img
2 January 2022

കേന്ദ്ര സർക്കാറിനെ ഉപയോഗിച്ച് കേരളത്തിൽ സർക്കാർ കൊണ്ടുവരുന്ന വികസനങ്ങൾ തകർക്കാൻ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരുതരത്തിലുമുള്ള വികസന പരിപാടിയും ഇവിടെ പാടില്ല എന്ന മട്ടിലാണ് പ്രതിപക്ഷം നീങ്ങുന്നതെന്നും അദ്ദേഹം സിപിഎം പാലക്കാട് ജില്ലാ സമ്മേളനത്തിൽ സംസാരിക്കവേ ആരോപിച്ചു.

കേരളത്തിലെ വികസനങ്ങളെ അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് പറഞ്ഞ മുഖ്യമന്ത്രി, . വികസനത്തിന്റെ കാര്യത്തിൽ സർക്കാറിന് പിടിവാശിയോ ദുർവാശിയോ ഇല്ലെന്നും സൂചിപ്പിച്ചു. സർക്കാർ സജീവമായി സിൽവർ ലൈനിന് വേണ്ടിയുള്ള സ്ഥലമെടുക്കലിലെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യുമെന്നും വികസന പദ്ധതികളെ ഉമ്മാക്കി കാണിച്ച് വിരട്ടാൻ നോക്കണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ഒരേസമയം വർഗീയതയോട് സമരസപെടനാണ് കോൺഗ്രസ് ശ്രമമെന്നും നേതാവായ രാഹുൽ ഗാന്ധി ഞാൻ ഹിന്ദുവാണെന്ന് ഇവിടെ ഹിന്ദുവിന്റെ ഭരണമാണ് വേണ്ടതെന്നും റാലിയിൽ പറയുന്നു എന്നും അദ്ദേഹം പറഞ്ഞു. ബിജെപിക്കായി പലരെയും സംഭാവന ചെയ്യുന്ന പാർട്ടിയായി കോൺഗ്രസ് മാറിയെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.അതേസമയം തന്നെ ഫാസിസ്റ്റ് രീതിയാണ്ആർഎസ്എസ് പിന്തുടരുന്നതെന്നും ഭരണഘടന സംരക്ഷിക്കേണ്ട കേന്ദ്രസർക്കാർ മതനിരപേക്ഷത തകർക്കാൻ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.