ഉച്ചയുറക്കത്തിൽ പകൽക്കിനാവ് കണ്ട് അവതരിപ്പിക്കുന്ന പദ്ധതിയല്ല സിൽവർലൈൻ: കോടിയേരി ബാലകൃഷ്ണൻ

single-img
1 January 2022

കേരളാ സർക്കാർ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന സിൽവർ ലൈൻ പദ്ധതിയിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഉച്ചയുറക്കത്തിൽ പകൽക്കിനാവ് കണ്ട് അവതരിപ്പിക്കുന്ന പദ്ധതിയല്ല സിൽവർലൈൻ എന്ന് അദ്ദേഹം തന്റെ ലേഖനത്തിൽ അഭിപ്രായപ്പെടുന്നു.

സിൽവർ ലൈൻ പദ്ധതിയെ ആദ്യം പിന്തുണച്ച കേന്ദ്രം ഇപ്പോൾ ചുവടുമാറ്റുന്നത് കേരളം വളരേണ്ട എന്ന മനോഭാവം കൊണ്ടാണ് എന്നും ദേശാഭിമാനി ദിനപത്രത്തിലെ ലേഖനത്തിൽ കോടിയേരി ബാലകൃഷ്ണൻ വിമർശിക്കുന്നു. ഇതോടൊപ്പം തന്നെ , ഹൈ സ്പീഡ് റെയില്‍ പദ്ധതി പ്രഖ്യാപിച്ച യുഡിഎഫ് സില്‍വര്‍ ലൈനെ എതിര്‍ക്കുന്നത് ഇരട്ടത്താപ്പാണെന്നും കോടിയേരി പറഞ്ഞു.

പദ്ധതിയെ എതിര്‍ത്ത് വിമോചന സമര മാതൃകയില്‍ എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ എല്ലാവരും കൈകോര്‍ക്കുകയാണ്. ക്ഷേമ കാര്യങ്ങല്‍ക്കു പുറമെ വികസന കാര്യങ്ങളിലും സംസ്ഥാനം മുന്നോട്ട് കുതിക്കേണ്ടെതുണ്ട്. അതിനു വേണ്ടിയാണ് സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കാന്‍ പോകുന്നതെന്ന് കോടിയേരി പറഞ്ഞു. അതിനായി സിപിഐഎമ്മും എല്‍ഡിഎഫും ബഹുജനങ്ങളും സര്‍ക്കാരിനൊപ്പമുണ്ടാകുമെന്നും കോടിയേരി കൂട്ടിച്ചേർക്കുന്നു.