വിഭാഗീയത ആവർത്തിച്ചാൽ പാർട്ടി പാർട്ടിയുടെ വഴിയെ പോകും; പാലക്കാട്ടെ നേതാക്കൾക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി

single-img
1 January 2022

പാലക്കാട്ടെ സിപിഎമ്മിലുണ്ടായ വിഭാഗീയതയിൽ നേതാക്കൾക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വിഭാഗീയ ശ്രമങ്ങളെ ഒരുതരത്തിലും അംഗീകരിക്കില്ലെന്നും പറഞ്ഞ അദ്ദേഹം, പാർട്ടിയിൽ ചില നേതാക്കൾ തുരുത്തുകൾ സൃഷ്ടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് എന്ന് ഓർമ്മപ്പെടുത്തി.

അതുപോലുള്ള തുരുത്തുകൾക്ക് കൈകാലുകൾ മുളയ്ക്കുന്നതും കാണുന്നു. ഇനിയും വിഭാഗീയത ആവർത്തിച്ചാൽ പാർട്ടി പാർട്ടിയുടെ വഴിയെ പോകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. തുടർന്നും വിഭാഗീയത ആവർത്തിച്ചാൽ കർശന നടപടിയുണ്ടാകും. സംസ്ഥാനതലത്തിൽ വിഭാഗീയത പൂർണമായും ഒഴിവാക്കാൻ കഴിഞ്ഞതാണെന്നും പിണറായി വിജയൻ പറഞ്ഞു.

ഇന്ന് സംഘടനാ റിപ്പോർട്ടിനുള്ള മറുപടിയിലാണ് പിണറായിയുടെ പരാമർശമുണ്ടായത്. പാർട്ടി പ്രവർത്തന റിപ്പോർട്ടിൽ ജില്ലയിലെ വിഭാഗീയ പ്രവർത്തനത്തെക്കുറിച്ച് പരാമർശമുണ്ടായിരുന്നു.