ഒമിക്രോണിന് പിന്നാലെ ആശങ്ക സൃഷ്ടിച്ച് പുതിയ വകഭേദം ഫ്ളൊറോണ; ഇസ്രായേലിൽ രോഗം സ്ഥിരീകരിച്ചു

single-img
1 January 2022

കൊവിഡിന്റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോണിന് പിന്നാലെ ലോകമാകെ ആശങ്ക സൃഷ്ടിച്ച് ഫ്ളൊറോണ. കൊറോണയും അതിന്റെ ഭാഗമായ ഇൻഫ്ളുവൻസയും ഒരുമിച്ച് വരുന്ന ഒരുമിച്ച് വരുന്ന രോഗാവസ്ഥയാണിത്. ആദ്യമായി ഇപ്പോൾ ഇസ്രായേലിലാണ് രോഗം സ്ഥിരീകരിച്ചത്.

30 വയസ് പ്രായമുള്ളഗർഭിണിക്കാണ് രോഗം കണ്ടെത്തിയത്. ഇവർ തന്റെ പ്രസവത്തിനായി ആശുപത്രിയിലെത്തിയപ്പോൾ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. പരിശോധനയുടെ ഫലം ലഭിച്ചപ്പോൾ കൊറോണയും ഇൻഫ്ളുവൻസയും പോസറ്റീവായിരുന്നു.

നിലവിൽ ഇവരുടെ രോഗം മാറിയെന്നും ആശുപത്രി വിട്ടെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇസ്രായേൽ ആരോഗ്യമന്ത്രാലയം ഇതു സംബന്ധിച്ച് കൂടുതൽ പഠനം നടത്തുകയാണെന്നും വകുപ്പ് തല ഉദ്യോഗസ്ഥർ അറിയിച്ചു. രണ്ടു വൈറസുകളും ഒരു രോഗിയിൽ തന്നെ കണ്ടെത്തുന്നത് അപൂർവമാണ്.

അതേസമയം, ഇസ്രായേലിൽ ഇൻഫ്ളുവൻസ കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അവസാന ഒരാഴ്ച മാത്രം 1849 കേസാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ച 5,000 പുതിയ കേസുകൾ കണ്ടെത്തി. അതേ സമയം കൊവിഡിനെതിരെയുള്ള നാലാമത്തെ ഡോസ് വാക്സിനുകൾ ജനങ്ങൾക്ക് നൽകുന്നത് വെള്ളിയാഴ്ച മുതൽ ആരംഭിച്ചിട്ടുണ്ട്.