നികുതി തട്ടിപ്പ്; ഓപ്പോ, ഷവോമി കമ്പനികൾക്കെതിരെ ആയിരം കോടി രൂപ പിഴ ചുമത്താൻ കേന്ദ്ര ആദായ നികുതി വകുപ്പ്

single-img
31 December 2021

രാജ്യത്തെ പ്രമുഖ സ്മാർട്ട്‌ഫോൺ നിർമാതാക്കളായ ഓപ്പോ, ഷവോമി കമ്പനികൾക്കെതിരെ ആയിരം കോടി രൂപ വരെ പിഴ ചുമത്തുമെന്ന് അറിയിപ്പുമായി കേന്ദ്ര ആദായ നികുതി വകുപ്പ്. അവസാന ആഴ്ച രാജ്യമാകെ നടത്തിയ റെയ്ഡുകൾക്ക് ശേഷമാണ് കേന്ദ്ര ആദായ നികുതി വകുപ്പിന്റെ ഈ നിർണ്ണായക തീരുമാനം.

രാജ്യത്തെ കർണാടക, തമിഴ്നാട്, അസം, പശ്ചിമ ബംഗാൾ, ആന്ധ്ര പ്രദേശ്, മധ്യ പ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര, ബിഹാർ, രാജസ്ഥാൻ എന്നിവിടങ്ങളിലാണ് റെയിഡ് നടന്നത്. രണ്ടു കമ്പനികളുടേതുമായി 5500 കോടിയോളം രൂപയുടെ നികുതി തട്ടിപ്പ് കണ്ടെത്തിയതായി ആദായ നികുതി വകുപ്പ് പ്രസ്താവനയിൽ അറിയിച്ചു.

വിദേശ രാജ്യങ്ങളിലുള്ള തങ്ങളുടെ കമ്പനിയുമായുള്ള സാമ്പത്തിക ഇടപാടുകളിൽ നിയമപ്രകാരമുള്ള മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലെന്ന് കണ്ടെത്തിയതായും പ്രസ്താവനയിൽ പറഞ്ഞു. സമാനമായ വീഴ്ചകൾക്ക് ആയിരം കോടി രൂപ വരെ പിഴ ഒടുക്കാമെന്നും ആദായ നികുതി വകുപ്പ് അറിയിച്ചു.