വീ​രേ​ന്ദ​ര്‍ സേ​വാ​ഗി​ന്‍റെ സ​ഹോ​ദ​രി അഞ്ജു ആം ​ആ​ദ്മി പാ​ര്‍​ട്ടി​യി​ല്‍ ചേ​ര്‍​ന്നു

single-img
31 December 2021

ഇ​ന്ത്യ​യുടെ മു​ന്‍ ക്രി​ക്ക​റ്റ് താ​രം വീ​രേ​ന്ദ​ര്‍ സേ​വാ​ഗി​ന്‍റെ സ​ഹോ​ദ​രി അ​ഞ്ജു സേ​വാഗ് ഇന്ന് ആം ​ആ​ദ്മി പാ​ര്‍​ട്ടി​യി​ല്‍ ചേ​ര്‍​ന്നു. രാജ്യ തലസ്ഥാനമായ ഡ​ല്‍​ഹി​യി​ല്‍ ആം ​ആ​ദ്മി പാ​ര്‍​ട്ടി ന​ല്ല രീ​തി​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നു​വെ​ന്നും അ​ഞ്ജു പ​റ​ഞ്ഞു.

പ​ഞ്ചാ​ബ് പോ​ലെയുള്ള രാ​ജ്യ​ത്തി​ന്‍റെ മ​റ്റ് ഭാ​ഗ​ങ്ങ​ളി​ലും ഇ​ത് പ്ര​ശ​സ്ത​മാ​ണ്. തങ്ങളുടെ കാ​ഴ്ച​പ്പാ​ടു​ക​ളെ വ്യ​ക്ത​മാ​യി പ്ര​ക​ടി​പ്പി​ക്കാ​ന്‍ ക​ഴി​യു​ന്ന ഒ​രു പാ​ര്‍​ട്ടി​യെ എ​പ്പോ​ഴും തെ​ര​ഞ്ഞെ​ടു​ക്ക​ണ​മെ​ന്ന് താ​ന്‍ ക​രു​തു​ന്ന​തി​നാ​ലാ​ണ് ആം ​ആ​ദ്മി പാ​ര്‍​ട്ടി​ക്കൊ​പ്പം ചേ​ര്‍​ന്ന​തെ​ന്നും അ​ഞ്ജു പ​റ​ഞ്ഞു. ഡൽഹിയിലെ മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിന് മാസങ്ങൾ ശേഷിക്കെയാണ് കോൺഗ്രസിനൊപ്പം ഉണ്ടായിരുന്ന അഞ്ജുവിൻ്റെ ഈ തീരുമാനം.