അവസാന 33 ദിവസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന കോവിഡ് രോഗനിരക്ക്; മഹാരാഷ്ട്ര, ഡല്‍ഹി ഉള്‍പ്പെടെ 8 സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിർദ്ദേശം

single-img
31 December 2021

രാജ്യത്തെ എട്ട് സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതായി കണക്കുകൾ. അടുത്ത ദിവസങ്ങളിലായി രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. പ്രതിവാര കൊവിഡ്-19 കേസുകളും ഈ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും വര്‍ദ്ധിക്കുകയാണ്.

സമീപ ദിവസങ്ങളിൽ രാജ്യത്ത് പതിനായിരത്തിലധികം പുതിയ കേസുകള്‍ രേഖപ്പെടുത്തിയതിനാല്‍ സംസ്ഥാനങ്ങളോടും കേന്ദ്രഭരണപ്രദേശങ്ങളിലും ജാഗ്രത ശക്തമാക്കാന്‍ കേന്ദ്രം നിര്‍ദ്ദേശം നല്‍കി. അവസാന 33 ദിവസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന രോഗികളുടെ നിരക്കാണ് രേഖപ്പെടുത്തിയിരിക്കുന്നത്.


രാജ്യ തലസ്ഥാനമായ ഡല്‍ഹിയ്ക്ക് പുറമെ ഹരിയാന, തമിഴ്നാട്, പശ്ചിമ ബംഗാള്‍, മഹാരാഷ്ട്ര, ഗുജറാത്ത്, കര്‍ണാടക, ജാര്‍ഖണ്ഡ് എന്നീ എട്ട് സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും കൊവിഡ് കേസുകളുടെ എണ്ണത്തില്‍ വലിയ വര്‍ധനവ് രേഖപ്പെടുത്തിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.