വിസ്മയയുടെ കൊലപാതകം; ഒളിവിൽ കഴിഞ്ഞിരുന്ന സഹോദരി ജിത്തു പിടിയില്‍

single-img
30 December 2021

എറണാകുളം ജില്ലയിലെ വടക്കൻ പറവൂരിലെ വിസ്മയ കൊലചെയ്യപ്പെട്ട കേസിലെ പ്രതിയും കൊല്ലപ്പെട്ട വിസ്മയയുടെ സഹോദരിയുമായ ജിത്തു പൊലീസ് പിടിയിലായി. കാക്കനാട് ഒളിവില്‍ കഴിഞ്ഞ സ്ഥലത്ത് നിന്നാണ് ഇവരെ പിടിയിലായത്. ഇവര്‍ക്ക് ചില മാനസിക വെല്ലുവിളികള്‍ നേരിടുന്നുണ്ടെന്നാണ് വിവരം.

ജിത്തു കുറ്റം സമ്മതിച്ചതായാണ് പൊലീസില്‍ നിന്ന് ലഭിക്കുന്ന വിവരം. സഹോദരിയെ കൊലചെയ്യാൻ മറ്റാരുടെയെങ്കിലും സഹായം ലഭിച്ചോയെന്നും പ്രതിക്ക് ആരെങ്കിലും ഒളിവില്‍ കഴിയാന്‍ സഹായം നല്‍കിയോ എന്നടക്കമുള്ള കാര്യങ്ങള്‍ അന്വേഷണത്തിൽ അറിയാനുണ്ട്.

കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചക്ക് മൂന്ന് മണിക്കാണ് വിസ്മയയെ പൊള്ളലേറ്റ് വീടിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. സംഭവത്തിന് തൊട്ടുമുമ്പ് ജിത്തു വീടിന് സമീപത്തെ സി മാധവന്‍ റോഡിലൂടെ നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. വീടിനുള്ളിൽ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട് നാട്ടുകാര്‍ എത്തുമ്പോള്‍ ഗേറ്റ് അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു.