സൗദിയിൽ 3 മേഖലകളിൽക്കൂടി സ്വദേശിവൽക്കരണം നടപ്പിൽ വന്നു; ജോലി നഷ്ടമാകുന്നത് ആയിരക്കണക്കിന് വിദേശികൾക്ക്

single-img
30 December 2021

സൗദി അറേബ്യയിൽ ഇന്ന് മുതൽ 3 മേഖലകളിൽക്കൂടി സ്വദേശിവൽക്കരണം നടപ്പാക്കാൻ ആരംഭിച്ചു. ഡ്രൈവിങ് സ്കൂൾ, എൻജിനീയറിങ്, കസ്റ്റംസ് ക്ലിയറൻസ് എന്നീ മേഖലകളിലാണ് സ്വദേശിവൽക്കരണം നടപ്പാക്കുന്നത് . ജനറൽ മാനേജർ, സർക്കാരിന്റെ റിലേഷൻസ് ഓഫിസർ, കസ്റ്റംസ് ക്ലിയറൻസ് ക്ലാർക്ക്, കസ്റ്റംസ് ഏജന്റ്, കസ്റ്റംസ് ബ്രോക്കർ, വിവർത്തകൻ, ഡ്രൈവിങ് പരിശീലകൻ, നിരീക്ഷകൻ എന്നീ തൊഴിലുകളിൽ ഇരുപതിനായിരത്തോളം സ്വദേശികളെ നിയമിക്കാനാണ് തീരുമാനം.

പുതിയ തീരുമാനത്തിൽ ആശങ്കയിലാണ് മലയാളികൾ ഉൾപ്പെടെ സൗദിയിൽ ജോലിചെയ്യുന്നവർ .കാരണം, ആയിരക്കണക്കിനു വിദേശികൾക്കു നടപടിയുടെ ഭാ​ഗമായി ജോലി നഷ്ടമാകും. സൗദി തങ്ങളുടെ പൗരന്മാർക്കു ജോലി നൽകുന്നതിന്റെ ഭാഗമായി 20 മേഖലകളിൽ സ്വദേശിവൽക്കരണം ശക്തമാക്കുമെന്നുള്ള അറിയിപ്പ് നേരത്തെ തന്നെ പുറപ്പെടുവിച്ചിരുന്നു.