ഇന്ത്യക്കാരനായ ഒരു യുവാവിനെ കാണാനില്ല, പാട്ടായയിൽ ജയിലിലാണെന്ന് പറയപ്പെടുന്നു; കോൺഗ്രസിന് ‘പണി’കൊടുത്ത് പിവി അൻവർ

single-img
30 December 2021

വയനാട് എംപി രാഹുല്‍ ഗാന്ധി നടത്തുന്ന വിദേശയാത്രയില്‍ പരിഹാസവുമായി പിവി അന്‍വര്‍ എംഎല്‍എ. രാഹുല്‍ ഗാന്ധി പട്ടായ ജയിലിലെന്ന് അഭ്യൂഹമെന്നും ഞങ്ങടെ എം.പീനേ പട്ടായ ജയിലില്‍ നിന്ന് വിട്ട് തരൂ പ്രസിഡന്റേ. ആരും അഭ്യൂഹങ്ങള്‍ പരത്തരുതെന്നുമായിരുന്നു അൻവറിന്റെ ഫേസ്ബുക്ക് കുറിപ്പ്.

നേരത്തെ ബിസിനസ് ആവശ്യത്തിനായി നടത്തിയ അന്‍വറിന്റെ സിയാറാ ലിയോണ്‍ യാത്രയെ പരിഹസിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയില്‍ നടത്തിയ പ്രചാരണത്തിന് പകരമായാണ് അന്‍വറിന്റെ പരിഹാസം നിറഞ്ഞപോസ്റ്റ്.

പോസ്റ്റിന്റെ പൂർണ്ണരൂപം:

ആരും അഭ്യൂഹങ്ങൾ പരത്തരുത്‌.
അദ്ദേഹം മിക്കവാറും പട്ടായയിലുണ്ടാവും.
തായ്‌ലൻഡ്‌ നാഷണൽ അസംബ്ലിയുടെ പ്രസിഡന്റിന്റെ ഔദ്യോഗിക ഫേസ്‌ ബുക്ക്‌ പേജ്‌ ലിങ്ക്‌ ഇവിടെ ഷെയർ ചെയ്യുന്നു.
“ഇന്ത്യക്കാരനായ ഒരു യുവാവിനെ കാണാനില്ല,പട്ടായയിൽ ആണെന്ന് അഭ്യൂഹം,അദ്ദേഹം അവിടെ ജയിലിലാണെന്ന് പറയപ്പെടുന്നു,അദ്ദേഹത്തെ മോചിപ്പിക്കണം”എന്ന സൈബർ കോൺഗ്രസ്‌ നിലവാരത്തിലുള്ള കമന്റുകൾ ആരും ആ പേജിൽ പോയി ഇട്ടേക്കരുത്‌..
പതുക്കെ..
പതുക്കെ..
പൊങ്കാല ഇട്ടാൽ മതി