കെ റെയിൽ; ബദൽ നിർദേശം സർക്കാരിനെ യു ഡി എഫ് അറിയിച്ചു: കെ പി എ മജീദ്

single-img
30 December 2021

സംസ്ഥാന സർക്കാർ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന കെ-റെയിൽ പദ്ധതിക്കെതിരായ സമരത്തിൽ യു ഡി എഫിന് ഒറ്റ അഭിപ്രായമേ ഉള്ളുവെന്ന് മുസ്ലിം ലീഗ്. കെ റെയിൽ പദ്ധതി ഒരിക്കലും സർക്കാരിന് ലാഭകരമായി നടത്താൻ കഴിയില്ലെന്ന് കെ പി എ മജീദ് പറഞ്ഞു.

പദ്ധതിക്ക് ആവശ്യമായി വരുന്ന കോടിക്കണക്കിന് രൂപയുടെ ബാധ്യത സർക്കാരിന് മാത്രമായി ഏറ്റെടുത്ത് പദ്ധതി നടപ്പാക്കാനാകില്ല. പദ്ധതിക്ക് പകരമുള്ള ബദൽ നിർദേശം സർക്കാരിനെ യു ഡി എഫ് അറിയിച്ചതായും അദ്ദേഹം പറഞ്ഞു. അതേസമയം, കെ-റെയിൽ പദ്ധതിയുടെ വിശദമായ പദ്ധതി രേഖയും പാരിസ്ഥിതിക ആഘാത പഠന റിപ്പോർട്ടും പുറത്ത് വന്നിരുന്നു.

പദ്ധതി നടപ്പായാൽ അറ്റകുറ്റപണിക്ക് മാത്രം 542 കോടി ചെലവാകുമെന്ന് 238 പേജുള്ള റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കെ റെയിൽ കേരളത്തിന്റെ സമഗ്ര വികസനത്തിന് ഉതകുന്നതാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്..