വയനാട് കേഴുന്നു മകനെ തിരിച്ചുവരൂ; രാഹുൽ ഗാന്ധിയെ കാണാനില്ലെന്ന പ്രചാരണവുമായി ബിജെപി

single-img
30 December 2021

കോണ്‍ഗ്രസ് ദേശീയ നേതാവും കേരളത്തിലെ വയനാട് നിന്നുള്ള എംപിയുമായ രാഹുല്‍ ഗാന്ധിയുടെ വിദേശയാത്രയെ പരിഹസിച്ച് പ്രചാരണവുമായി ബിജെപി വയനാട് ജില്ലാ കമ്മിറ്റി. രാഹുല്‍ ഗാന്ധിയെ കാണാനില്ല എന്ന പ്രചരണമാണ് സോഷ്യല്‍മീഡിയയിലൂടെ ബിജെപി നടത്തുന്നത്.

പ്രചാരണ ഭാഗമായി ‘മകനെ മടങ്ങി വരൂ.. വയനാട് കാത്തിരിക്കുന്നു. രാഹുലിനെ അവസാനമായി കണ്ടത് ബാങ്കോക്കില്‍’ എന്നീ പരാമര്‍ശങ്ങളോടെ പോസ്റ്ററുകളും ബിജെപി വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. യുപി, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപൂര്‍ എന്നീ അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് രാഹുലിന്റെ വിദേശ സന്ദര്‍ശനം. ഈ സന്ദര്‍ശനം കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളെ ബാധിക്കുമെന്നാണ്‌ വിലയിരുത്തൽ.