ഗാഡ്ഗില്‍ വിഷയത്തില്‍ പിടി തോമസിനൊപ്പം നില്‍ക്കാന്‍ സാധിക്കാതിരുന്നത് ബാഹ്യസമ്മര്‍ദം കാരണം: ഉമ്മൻ ചാണ്ടി

single-img
29 December 2021

ഗാഡ്ഗില്‍ റിപ്പോർട്ട് ചർച്ചയായപ്പോൾ അന്തരിച്ച എംഎല്‍എ പിടി തോമസിന്റെ നിലപാടുകളായിരുന്നു ശരിയെന്ന് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി പറയുന്നു. കെഎസ്യു നടത്തിയ പിടി തോമസ് അനുസ്മരണ യോഗത്തിലാണ് ഉമ്മന്‍ചാണ്ടി തുറന്നുപറഞ്ഞത്. പിടി തോമസ് ഇക്കാവവും പറയുന്നതും പ്രവര്‍ത്തിക്കുന്നതും ഒന്നായിരുന്നെന്നും ഗാഡ്ഗില്‍ കാര്യത്തിൽ പിടിക്കൊപ്പം നില്‍ക്കാന്‍ സാധിക്കാതിരുന്നത് ബാഹ്യസമ്മര്‍ദം കാരണമെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേർത്തു.

ഉമ്മൻ ചാണ്ടിയുടെ വാക്കുകൾ: ‘ഉള്ളിലൊന്ന് വെച്ച് പുറമേ മറ്റൊന്ന് പ്രവര്‍ത്തിക്കുന്ന സ്വഭാവം പി ടിക്ക് ഇല്ലായിരുന്നു. ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടെ പിടി നിലപാടില്‍ ഉറച്ച് നിന്നു. അദ്ദേഹം എടുത്ത നിലപാടുകളായിരുന്നു ശരി. അന്ന് അദ്ദേഹം പിന്തുണയ്ക്കണമെന്നുണ്ടായിരുന്നു. എങ്കിലും അതിന് കഴിഞ്ഞില്ല,’

നേതൃനിരയിൽ എ ഗ്രൂപ്പ് നേതാവായിരുന്നിട്ടും പിടി തോമസിനൊപ്പം നില്‍ക്കാന്‍ ഇവിടെയുള്ള നേതാക്കള്‍ തയ്യാറായില്ല. അതുകൊണ്ടാണ് അദ്ദേഹം പാര്‍ട്ടിയുമായി അകലം പാലിച്ചത്. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ പിന്തുണച്ചതിന്റെ പേരില്‍ പിടിക്ക് ഇടുക്കി സീറ്റ് പോലും നഷ്ടമായെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.