പെട്രോൾ വിലയിൽ 25 രൂപയുടെ ഇളവുമായി ജാർഖണ്ഡിലെ ഹേമന്ത് സോറൻ സർക്കാർ; ബാധകം ഇരുചക്രവാഹനങ്ങൾക്ക് മാത്രം

single-img
29 December 2021

രാജ്യമാകെ ഇന്ധനവില ഇപ്പോഴും നൂറിന് മുകളിൽ തന്നെ തുടരുകയാണ്. അതേസമയം, പ്രതിസന്ധിയിൽ ചെറിയൊരു ആശ്വാസവുമായി എത്തിയിരിക്കുകയാണ് ജാർഖണ്ഡിലെ ഹേമന്ത് സോറൻ സർക്കാർ. സർക്കാർ സംസ്ഥാനത്തെ പെട്രോൾ വിലയിൽ 25 രൂപയുടെ ഇളവ് നൽകാൻ തീരുമാനമെടുത്തു. പക്ഷെ ഈ ഇളവ് ഇരുചക്രവാഹനങ്ങൾക്ക് മാത്രമായിരിക്കും ബാധകം.

അടുത്തമാസം റിപ്പബ്ലിക്ക് ദിനം (ജനുവരി 26) മുതൽ പെട്രോൾ വിലയിലെ ഇളവ് പ്രാബല്യത്തിൽ വരും. രാജ്യ വ്യാപകമായി ഇന്ധന വിലവർദ്ധന രാജ്യത്തെ വലിയൊരു പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും ഇതുകാരണം ഏറ്റവും കൂടുതൽ കഷ്ടപ്പെടുന്നത് സാധാരണക്കാരാണെന്നും ഹേമന്ത് സോറൻ സോഷ്യൽ മീഡിയയിൽ ട്വീറ്റ് ചെയ്തു.

ഈ ബുദ്ധിമുട്ട് മനസിലായതിനാലാണ് തന്റെ സർക്കാർ സംസ്ഥാനത്തെ ഇരുചക്രവാഹന യാത്രക്കാർക്ക് പെട്രോൾ വിലയിൽ 25 രൂപയുടെ ഇളവ് നൽകാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.