കേരളത്തിൽ ഗുണ്ടകളെ നേരിടാന്‍ ഇനി പൊലീസ് സ്ക്വാഡ്; നോഡൽ ഓഫീസറായി എഡിജിപി മനോജ് എബ്രഹാം

single-img
28 December 2021

കിഴക്കമ്പലം ആക്രമണം ഉൾപ്പെടെയുള്ള സംസ്ഥാനത്തെ സമീപ ദിവസങ്ങളിലെ ഗുണ്ടാ ആക്രമണങ്ങളെ തുടർന്ന് ഗുണ്ടകളെ നേരിടാന്‍ സംസ്ഥാനത്തു പൊലീസ് സ്ക്വാഡ് രൂപീകരിച്ചു. എഡിജിപി മനോജ് എബ്രഹാം ആണ് സ്ക്വാഡിന്റെ നോഡല്‍ ഓഫിസർ.

സ്കാഡ് അതിഥി തൊഴിലാളികളിലെ ലഹരി ഉപയോഗം നിരീക്ഷിക്കും. ഇതോടൊപ്പം സ്വർണക്കടത്ത് തടയാൻ ക്രൈം ബ്രാഞ്ച് എസ്പിമാരുടെ നേതൃത്വത്തിൽ മറ്റൊരു സ്ക്വാഡും പ്രവർത്തിക്കും. ഇന്ന് സംസ്ഥാന പോലീസ് മേധാവി വിളിച്ചു ചേർത്ത ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം.

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും രണ്ട് സ്ക്വാഡുകള്‍ ഉണ്ടായിരിക്കും. ഇതുവഴി ലഹരി മാഫിയയെ അമര്‍ച്ച ചെയ്യുകയാണ് ലക്ഷ്യം. തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പുകളിൽ സ്ഥിരം നിരീക്ഷണം ഏർപ്പെടുത്തും. ഇതോടൊപ്പം പ്രത്യേകമായി ഇതര സംസ്ഥാന തൊഴിലാളികളുടെ സാമൂഹിക മാധ്യമ ഇടപെടലുകൾ നിരീക്ഷിക്കാനും തീരുമാനമായിട്ടുണ്ട്