എരണം കെട്ടവന്‍ നാടുഭരിച്ചാല്‍ നാടുമുടിയും എന്ന അവസ്ഥയാണ് കേരളത്തിനുള്ളത്: കെ മുരളീധരൻ

single-img
28 December 2021

സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവും അധിക്ഷേപവുമായി കെ മുളീധരന്‍ എംപി. എരണം കെട്ടവന്‍ നാടുഭരിച്ചാല്‍ നാടുമുടിയും എന്ന അവസ്ഥയാണ് കേരളത്തിന്റേതെന്ന് കെ മുരളീധരന്‍ പറഞ്ഞു.

കേരളം മര്യാദയ്ക്ക് ഒരു ആഘോഷം നടത്തിയ കാലം മറന്നു. നേരത്തെ മറ്റുള്ളവര്‍ ഭരിച്ചപ്പോഴും കേരളത്തില്‍ വവ്വാലുകളുണ്ടായിരുന്നു. എന്നാല്‍ അന്നൊന്നും നിപ വന്നിട്ടില്ല. അതേസമയം, രാഷ്ടപതിയ്ക്ക് മൂത്രപ്പുരയില്‍ വെള്ളം വയ്ക്കാന്‍ കഴിയാത്തവരാണ് സില്‍വര്‍ ലൈനുണ്ടാക്കുന്നതെന്ന് മുരളീധരന്‍ പരിഹസിച്ചു. ഇതോടൊപ്പം തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെയും മുരളീധരന്‍ നേരത്തെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.