മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ദിനേശ് മോംഗിയ ബിജെപിയിൽ ചേർന്നു

single-img
28 December 2021

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരമായ ദിനേശ് മോംഗിയ ബിജെപിയിൽ ചേർന്നു. രാജ്യ തലസ്ഥാനമായ ഡൽഹിയിലെത്തിയാണ് മോംഗിയ ബിജെപിയുടെ പ്രാഥമികാംഗത്വം സ്വീകരിച്ചത്. കർഷക പ്രക്ഷോഭം ശക്തമായിരുന്ന പഞ്ചാബിൽ നിയമസഭാ തെരഞ്ഞെടുപ്പ് വിളിപ്പാടകലെ എത്തിനിൽക്കെ കലാ, കായികരംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങളെ പാർട്ടിയിലെത്തിക്കാനുള്ള ബിജെപി നീക്കത്തിന്റെ ഭാഗമായാണ് മോംഗിയയുടെ രാഷ്ട്രീയപ്രവേശം എന്നാണ് കണക്കാക്കപ്പെടുന്നത് .

ഇതോടൊപ്പം കോൺഗ്രസ് എംഎൽഎ ഫത്തെഹ് ബാജ്‌വ, അകാലിദൾ എംഎൽഎ ഗുർദേജ് സിങ് ഗുധിയാന, യുനൈറ്റഡ് അകാലിദൾ മുൻ എംപി രാജ്‌ദേവ് സിങ് ഖൽസ അടക്കമുള്ള പ്രമുഖർ ഇന്ന് ബിജെപി അംഗത്വമെടുത്തിട്ടുണ്ട്. ന്യൂ ഡൽഹിയിൽ കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്ത് അടക്കമുള്ള മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു മോംഗിയ അംഗത്വം സ്വീകരിച്ചത്.