സര്‍വ്വകലാശാല വിഷയങ്ങള്‍ കൈകാര്യം ചെയ്യേണ്ടെന്ന് രാജ് ഭവന് നിര്‍ദേശം നല്‍കി; ചാന്‍സിലര്‍ പദവിയില്‍ തുടരാന്‍ കഴിയില്ലെന്ന് വീണ്ടും ഗവർണർ

single-img
27 December 2021

സംസ്ഥാനത്തെ രാഷ്ട്രീയ വിവാദമായി മാറിയ വി സി നിയമന വിവാദത്തില്‍ നിലപാട് ആവര്‍ത്തിച്ചു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തനിക്ക് ചാന്‍സിലര്‍ പദവിയില്‍ തുടരാന്‍ കഴിയില്ല എന്ന് അറിയിച്ച അദ്ദേഹം, സര്‍വ്വകലാശാല വിഷയങ്ങള്‍ കൈകാര്യം ചെയ്യേണ്ടെന്ന് രാജ് ഭവന് നിര്‍ദേശം നല്‍കി.

കണ്ണൂർ വി സി നിയമന വിവാദം കോടതി കയറിയതിനിടെയാണ് ഇപ്പോൾ കേരളത്തിൽ തിരികെ എത്തിയ ഗവര്‍ണര്‍ പരസ്യ പ്രതികരണം നടത്തിയത്. സംസ്ഥാന സര്‍ക്കാരുമായി നല്ല ബന്ധമാണ് ആഗ്രഹിക്കുന്നതെന്ന് പറഞ്ഞ ഗവര്‍ണര്‍ ഇനി ഒരു ഏറ്റുമുട്ടലിന് താന്‍ തയാറല്ലെന്നും അറിയിച്ചു.

സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു കത്ത് എഴുതിയതിന് ന്യായീകരിച്ചത്തില്‍ പ്രതികരിക്കാനില്ലെന്ന നിലപാടാണ് ഗവര്‍ണര്‍ സ്വീകരിച്ചത്. ധാര്‍മ്മികതയ്ക്കും നിയമത്തിനും നിരക്കാത്തത് തനിക്ക് ചെയ്യേണ്ടി വന്നു, അത് അംഗീകരിക്കുന്നു എന്നാലിനിയും തെറ്റ് തുടരാന്‍ വയ്യെന്നും അദ്ദേഹം പറഞ്ഞു.