ഒരു സൂപ്പര്‍ ഹീറോയുടെ പിറവിയെ മനോഹരമായി ഒരുക്കിയ മിന്നൽ മുരളി; അഭിനന്ദനവുമായി വെങ്കട് പ്രഭു

single-img
27 December 2021

ടോവിനോ തോമസ് നായകനായി ബേസിൽ സംവിധാനം ചെയ്ത ‘മിന്നല്‍ മുരളി’ക്ക് അഭിനന്ദനവുമായി സംവിധായകന്‍ വെങ്കട് പ്രഭു. ഒരു സൂപ്പര്‍ ഹീറോയുടെ പിറവിയെ എന്തു മനോഹരമായാണ് മിന്നൽ മുരളിയിൽ ഒരുക്കിയിരിക്കുന്നതെന്നും, സിനിമയെക്കുറിച്ച് അഭിമാനം തോന്നുവെന്നും വെങ്കട് പ്രഭു പറഞ്ഞു.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങിനെ: ‘മിന്നല്‍ മുരളി! തല കുനിക്കുന്നു. ലോക്കല്‍ സൂപ്പര്‍ ഹീറോയുടെ പിറവിയെ എന്തൊരു മനോഹരമായാണ് ഒരുക്കിയിരിക്കുന്നത്. ഗുരു സോമസുന്ദരം, നിങ്ങള്‍ വേറെ ലെവല്‍. മാര്‍വെല്‍ സ്റ്റുഡിയോസോ, ഡിസി കോമിക്‌സോ നിങ്ങള്‍ക്കൊപ്പം സഹരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.’

തമിഴിൽ ഗോവ, മങ്കാത്ത തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ് വെങ്കട് പ്രഭു. ചിമ്പുവിനെ നായകനാക്കി അദ്ദേഹം ഈ വര്‍ഷം ഒരുക്കിയ ‘മാനാട്’ എന്ന ചിത്രം വലിയ വിജയമായിരുന്നു.