പാശ്ചാത്യ സംസ്‌കാരത്തെ പ്രോല്‍സാഹിപ്പിക്കുന്നു; ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് വിലക്കുമായി ചൈനയിൽ പ്രവിശ്യാ ഭരണകൂടം

single-img
26 December 2021

‘പരമ്പരാഗത ചൈനീസ് സംസ്‌കാരം പ്രചരിപ്പിക്കുക, പാശ്ചാത്യ ഉത്സവങ്ങള്‍ നിരോധിക്കുക’ എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഗ്വാങ്സി ഷുവാങ് സ്വയംഭരണ മേഖലയിലെ വിദ്യാഭ്യാസ വകുപ്പ് സർക്കുലർ പുറത്തിറക്കി. ചൈനയുടെ സംസ്‌കാരത്തെ തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ക്രിസ്മസ് ആഘോഷമെന്ന് ചൈനീസ് പ്രവിശ്യ ഭരണകൂടം പറയുന്നു.

എന്നാൽ ഈ വിവരം ചൈനീസ് ഭരണകൂടം ഔദ്യോഗികമായി സമ്മതിച്ചിട്ടില്ല. അതേസമയം, ചൈനയിലെ മറ്റിടങ്ങളില്‍ നടന്ന ക്രിസ്മസ് ആഘോഷങ്ങളെ ഇത് ബാധിച്ചിട്ടില്ല. നിലവിൽ വിദ്യാഭ്യാസ വകുപ്പിന്റെ രഹസ്യസര്‍ക്കുലര്‍ മനുഷ്യാവകാശങ്ങള്‍ക്കും മതപരമായ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന ബിറ്റര്‍ വിന്റര്‍ എന്ന വാര്‍ത്താ പോര്‍ട്ടലാണ് പുറത്തുവിട്ടത്.

നേരത്തെ, കൊവിഡ് നിയന്ത്രണങ്ങള്‍ പ്രകാരം ക്രിസ്മസ് ആഘോഷം നിയന്ത്രിക്കണമെന്ന് ചൈന ഔദ്യോഗികമായി പറഞ്ഞിരുന്നു.