കവി മാധവൻ അയ്യപ്പത്ത് അന്തരിച്ചു

single-img
26 December 2021

പ്രശസ്ത കവി മാധവൻ അയ്യപ്പത്ത് (87) അന്തരിച്ചു. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു അന്ത്യം. കേരള സാഹിത്യ അക്കാദമി അവാർഡ്, ആശാൻ പ്രൈസ് തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്.

ജീവചരിത്രക്കുറിപ്പുകൾ, ശ്രീ നാരായണ ഗുരു (ഇംഗ്ലീഷ്), ധർമ്മപദം (തർജ്ജമ), കിളിമൊഴികൾ (കവിതാസമാഹാരം), മണിയറയിൽ, മണിയറയിലേക്ക് തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാന കൃതികൾ. 1934 ഏപ്രിൽ 24 ന് തൃശൂർ ജില്ലയിലെ കുന്നംകുളത്തിനടുത്ത് ചൊവ്വന്നൂരിൽ അയ്യപ്പത്ത് ലക്ഷ്മിക്കുട്ടിയമ്മയുടെയും പെരിങ്ങോട്ട് കരുമത്തിൽ രാമുണ്ണി നായരുടെയും മകനായി ജനിച്ചു.

വിദ്യാഭ്യാസ കാലയളവിൽ മദ്രാസ് സർവകലാശാലയിൽനിന്ന് ഇക്കണോമിക്‌സിൽ ബിരുദവും, ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും നേടി. 1992 വരെ കേന്ദ്ര സർക്കാർ സർവീസിൽ സേവനമനുഷ്ഠിച്ചു. ടിസി. രമാദേവിയാണ് ഭാര്യ. മക്കൾ: ഡോ. സഞ്ജയ് ടി. മേനോൻ, മഞ്ജിമ ബബ്ലു.