ഹിന്ദുക്കൾ ക്രിസ്തുമസ് ആഘോഷങ്ങളിൽ പങ്കെടുക്കരുത്; പള്ളി അടച്ചു പൂട്ടണമെന്ന് ബംജറംഗദൾ

single-img
26 December 2021

ഹിന്ദുക്കൾ അസമിൽ ക്രിസ്തുമസ് ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിൽ വിളക്കുമായി ടിന്ടുത്വ സംഘടനാ ബജ്റംഗ്ദൾ. സംസ്ഥാനത്തെ സിൽച്ചറിൽ ഹിന്ദു മത വിഭാഗത്തിൽപ്പെട്ടവർ ക്രസ്തുമസ് ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിന് പള്ളിയിൽ എത്തിച്ചേരുന്നത് തടയാൻ പള്ളി അടച്ചു പൂട്ടണമെന്ന് ബംജറംഗദൾ പ്രവർത്തകർ ആവശ്യപ്പെട്ടു. ഇവിടെ കഴിഞ്ഞ ദിവസം ക്രിസ്തുമസ് ആഘോഷപരിപാടികൾ നടന്നുകൊണ്ടിരിക്കെ ബജറംഗദൾ പ്രവർത്തകർ പള്ളിയിലേക്ക് ഇരച്ചുകയറുകയായിരുന്നു.

പിന്നാലെ തന്നെ ഹിന്ദു വിഭാഗത്തിൽപ്പെട്ടവർ പള്ളിയിലെ ക്രസ്തുമസ് ആഘോഷത്തിൽ പങ്കെടുക്കുന്നത് തടയാൻ പള്ളി അടച്ചുപ്പൂട്ടണമെന്ന് പ്രവർത്തകർ ആവശ്യപ്പെടുകയും ചെയ്തു. ഇവിടെ ക്രിസ്ത്യൻ മത വിഭാഗത്തിൽപ്പെട്ടവർ ക്രസ്തുമസ് ആഘോഷിക്കുന്നതിൽ തങ്ങൾക്ക് വിരോധമില്ലെന്നും എന്നാൽ ഹിന്ദുക്കളെ ക്രിസ്തുമസ് ആഘോഷിക്കാൻ അനുവദിക്കില്ലെന്നും ബജ്റംഗ്ദൾ പറഞ്ഞു.

ക്രിസ്തുമസ് ദിനം ക്രിസ്ത്യൻ മത വിഭാഗത്തിൽപ്പെടുന്നവർ ക്രിസ്തുമസ് ആഘോഷിക്കട്ടെയെന്നാണ് ബജറംഗദളിന്റെ വിശദീകരണം. പകരമായി അന്നേ ദിവസം ആചരിക്കപ്പെടേണ്ട തുൽസി ദിനം ഹിന്ദുക്കൾ ആഘോഷിക്കുന്നില്ല. എന്നാൽ ഹിന്ദുക്കൾ മെറിക്രസ്തുമസ് എന്നുരുവിട്ടുകൊണ്ടിരിക്കുകയുമാണ്. ബജംറഗദൾ ആരോപിക്കുന്നു.