മലയാളത്തിലെ ലക്ഷണമൊത്ത സൂപ്പർ ഹീറോ സിനിമ; മിന്നൽ മുരളിയെ കുറിച്ച് മന്ത്രി വി ശിവന്‍കുട്ടി

single-img
24 December 2021

ടോവിനോ നായകനായ ബേസില്‍ ജോസഫ് സംവിധാനം ചെയ്ത ചിത്രം മിന്നല്‍ മുരളിയെ പുകഴ്ത്തി ഫേസ്ബുക്കിൽ കുറിപ്പുമായി സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. മലയാളത്തിലെ ലക്ഷണമൊത്ത സൂപ്പർ ഹീറോ സിനിമ എന്നാണ് മന്ത്രി ഇതിനെ വിശേഷിപ്പിച്ചത്.

അതേസമയം, ഇന്ന് ഉച്ചയ്ക്ക് നെറ്റ്ഫ്ളിക്സില്‍ മിന്നല്‍ മുരളി സ്ട്രീം ചെയ്ത പിന്നാലെ എല്ലാ ഭാഗത്തുനിന്നും സിനിമയെപ്പറ്റി മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മന്ത്രി വി ശിവൻകുട്ടിയുടെ വാക്കുകൾ: മലയാളത്തിലെ ലക്ഷണമൊത്ത സൂപ്പര്‍ ഹീറോ സിനിമ. മിന്നലായി ബേസിലും ടൊവിനോയും, അത്ഭുതമായി ഗുരു സോമസുന്ദരം. മൈ ഡിയര്‍ കുട്ടിച്ചാത്തന് ശേഷം കുട്ടികള്‍ക്ക് ആഘോഷിക്കാന്‍ ഒരു മലയാളി സൂപ്പര്‍ ഹീറോ സിനിമ, മിന്നല്‍ മുരളി.

https://www.facebook.com/photo/?fbid=453281646178141&set=a.253268889512752