യുകെയെ പിടിച്ചുകുലുക്കി ‘ഡെല്‍മിക്രോണ്‍’ വകഭേദം

single-img
24 December 2021

ബ്രിട്ടനിൽ ഇപ്പോൾ ഒമിക്രോണും ഡെല്‍റ്റയും ഒത്തുചേര്‍ന്ന വൈറസ് വകഭേദമായ ‘ഡെല്‍മിക്രോണ്‍’ ആശങ്ക ഉയർത്തുകയാണ്. ബ്രിട്ടന് പുറമെ യുഎസ്, മറ്റ് പല യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലും വീണ്ടും കൊവിഡ് കേസുകള്‍ ഉയരുന്നതിന് കാരണമാകുന്നത് ‘ഡെല്‍മിക്രോണ്‍’ ആണെന്ന ചർച്ചകൾ ഉയരുകയും ചെയ്യുന്നുണ്ട്.

“ഇന്ത്യയില്‍ ഇപ്പോഴുള്ള ഒമിക്രോണ്‍ എത്തരത്തിലാണ് ബാധിക്കപ്പെടുകയെന്നത് ഇനിയും കണ്ടറിയേണ്ടതുണ്ട്. നിലവിൽഡെല്‍റ്റയും അതിന്റെ ഉപവകഭേദങ്ങളും തന്നെയാണ് രാജ്യത്ത് ഏറെയും വ്യാപകമായിട്ടുള്ളത്. അത് പകരം ഒമിക്രോണ്‍ ആകാന്‍ ഒരുപക്ഷേ അധികം സമയം വേണ്ടിവരികയുമില്ല…’ കേന്ദ്രസര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ‘കൊവിഡ് ടാസ്‌ക് ഫോഴ്‌സ്’ അംഗം ശശാങ്ക് ജോഷി പറഞ്ഞു.

യുകെയില്‍ നിന്നുള്ള ഗവേഷകര്‍ പറയുന്ന പ്രകാരം ഡെല്‍റ്റയെ അപേക്ഷിച്ച് ഒമിക്രോണ്‍ കേസുകള്‍ക്ക് ആശുപത്രിയില്‍ ചികിത്സ തേടേണ്ട സാഹചര്യം 70 ശതമാനത്തോളം കുറവാണ് .രോഗതീവ്രതയുടെ കാര്യത്തില്‍ ഒമിക്രോണ്‍ ഡെല്‍റ്റയെക്കാള്‍ സുരക്ഷിതമാണെന്നാണ് ഈ വിവരം സൂചിപ്പിക്കുന്നത്.