രാജ്യത്തെ വിമാനത്താവളങ്ങളിലും വിമാനങ്ങളിലും ഇന്ത്യൻ സംഗീതം നിർബന്ധമാക്കണം; കേന്ദ്ര വ്യോമയാന മന്ത്രിക്ക് കത്തയച്ച് സാംസ്കാരിക വിനിയമ കേന്ദ്രം

single-img
23 December 2021

രാജ്യത്തെ വിമാനത്താവളങ്ങളിലും വിമാനങ്ങളിലും ഇന്ത്യൻ സംഗീതം നിർബന്ധമാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് കത്തയച്ച് സാംസ്കാരിക വിനിമ മന്ത്രാലയം. ഇങ്ങിനെ ചെയ്യുന്നതിലൂടെ രാജ്യത്തിൻ്റെ സംസ്കാരവുമായി ആളുകളെ കൂടുതൽ അടുപ്പിക്കാൻ സഹായകരമാവുമെന്ന് ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസ് കത്തിൽ സൂചിപ്പിക്കുന്നു.

ഐസിസിആറിനായി പ്രസിഡൻ്റ് വിനയ് സഹസ്രബുദ്ധെയാണ് കേന്ദ്ര മന്ത്രാലയത്തിന് കത്ത് സമർപ്പിച്ചത്. കത്തിന്മേലുള്ള വിഷയം ഗൗരവമായി പരിഗണിക്കാമെന്ന് തനിക്ക് മന്ത്രി ഉറപ്പുനൽകിയതായി വിനയ് പറഞ്ഞു. രാജ്യത്തെ ആളുകൾ ചിന്തിക്കുന്നത് തങ്ങൾ പറഞ്ഞതാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.