കൂടുതൽ മേഖലകളില്‍ കൂടി സ്വദേശിവല്‍ക്കരണത്തിനൊരുങ്ങി സൗദി അറേബ്യ

single-img
22 December 2021

സൗദി അറേബ്യ ഇനി പുതിയ മേഖലകളില്‍ കൂടി സ്വദേശിവല്‍ക്കരണത്തിനൊരുങ്ങുന്നു. രാജ്യത്തെ മീഡിയ, കണ്‍സള്‍ട്ടിംഗ്, വിനോദം തുടങ്ങിയ മേഖലകളിലാണ് പുതുതായി സ്വദേശിവല്‍ക്കരണം നടപ്പിലാക്കുക. രാജ്യത്തിന്റെ മാനവ വിഭവശേഷി മന്ത്രാലയ അണ്ടര്‍ സെക്രട്ടറി എഞ്ചിനിയര്‍ മാജിദ് അല്‍ദാവിയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.

പുതുതായി മീഡിയ, കണ്‍സള്‍ട്ടിംഗ്, വിനോദം തുടങ്ങി മേഖലകളില്‍ കൂടി സ്വദേശി വല്‍ക്കരണത്തിന് പദ്ധതി തയ്യാറാക്കിയതായും ഔദ്യോഗിക തീരുമാനം ഉടന്‍ പ്രഖ്യാപിക്കുമെന്നും മന്ത്രാലയ സെക്രട്ടറി പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് അണ്ടര്‍ സെക്രട്ടറി ഇക്കാര്യം അറിയിച്ചത്. അതേസമയം, സ്വദേശി അനുപാതം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.