രണ്ട് ദിവസ സന്ദർശനത്തിന് രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ

single-img
22 December 2021

രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി ഇന്ന്‌ കേരളത്തിലെത്തും. വയനാട്ടിലെസ്വന്തം മണ്ഡലത്തിലെത്തുന്ന രാഹുല്‍ രാവിലെ പത്തുമണിയോടെ മുന്‍ എംഎല്‍എ മോയില്‍കുട്ടിയുടെ അനുസ്‌മരണ ചടങ്ങില്‍ പങ്കെടുക്കുകയും ഉച്ചയോടെ ടി സിദ്ദിഖ്‌ എംഎല്‍എയുടെ ഓഫീസ്‌ ഉദ്‌ഘാടനം ചെയ്യുകയും ചെയ്യും.

അതിന് പിന്നാലെ പൊഴുതനയിലെ പ്രധാനമമന്ത്രി ഗ്രാമസഡക്‌ യോജനയുടെ കീഴിലുള്ള അച്ചൂര്‍ – ചാക്കോത്ത്‌ റോഡ്‌ ഉദ്‌ഘാടനവും രാഹുൽ നിർവ്വഹിക്കും.