പി ടി തോമസ് എം എൽ എയുടെ മരണത്തിൽ അപകീർത്തികരമായ പോസ്റ്റുകൾ; പരാതി നൽകി യൂത്ത് കോൺഗ്രസ്

single-img
22 December 2021

തൃക്കാക്കര എംഎൽഎയായ പി ടി തോമസിന്റെ മരണത്തിനു പിന്നാലെ അദ്ദേഹത്തെപ്പറ്റി അപകീർത്തികരമായ പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ ഇട്ടവർക്കെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് രംഗത്ത്. ഇത്തരക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം നഹാസാണ് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്.

ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു തമിഴ്നാട്ടിലെ വെല്ലൂർ ആശുപത്രിയിൽ ചികിത്സയിലിരിക്കെ കെപിസിസി വർക്കിംഗ് പ്രസിഡന്‍റും തൃക്കാക്കര എംഎൽഎയുമായ പിടി തോമസ് അന്തരിച്ചത്. അർബുദരോഗബാധിതനായി ഇവിടെ പിടി തോമസ് ദീർഘകാലമായി ചികിത്സയിലായിരുന്നു.