കൊലചെയ്യപ്പെട്ട കൃഷ്ണപ്രിയയെ അപമാനിക്കുന്ന രീതിയിൽ സൈബർ പ്രചാരണം; സംഘപരിവാറിനെതിരെ നടപടി സ്വീകരിക്കണമെന്ന് സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി

single-img
21 December 2021

തിക്കോടിയിലെ കൃഷ്ണപ്രിയ എന്ന 22 കാരിയുടെ നിഷ്ഠൂരമായ കൊലപാതകത്തെ ന്യായീകരിക്കുകയും പെണ്‍കുട്ടിയെയും കുടുംബത്തെയും അപമാനിക്കുകയും ചെയ്യുന്ന സംഘപരിവാറിന്‍റെ സൈബര്‍ പ്രചരണങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ്.

കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്‍ മാസ്റ്റര്‍ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിൽ പെണ്‍കുട്ടി മരണമടഞ്ഞ് മണിക്കൂറുകള്‍ക്കകമാണ് സംഘി ഓണ്‍ലൈന്‍ പോര്‍ട്ടലായ കര്‍മ്മ ന്യൂസ് കൊലപാതകത്തിന് ന്യായമായ കാരണമുണ്ടെന്ന് പറഞ്ഞു പെണ്‍കുട്ടിയെയും കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്തുകയും പ്രണയബന്ധത്തില്‍ നിന്ന് പിന്മാറി ഇയാളെ ചതിച്ചതിന്‍റെ സ്വാഭാവിക പ്രതികരണമാണ് നിഷ്ഠൂരമായ ഈ കൊല പാതകമെന്ന് റിപ്പോർട്ട് ചെയ്തതെന്നും പറയുന്നു.

പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കാം:

തിക്കോടിയിലെ കൃഷ്ണപ്രിയ എന്ന 22 കാരിയുടെ നിഷ്ഠൂരമായ കൊലപാതകത്തെ ന്യായീകരിക്കുകയും പെണ്‍കുട്ടിയെയും കുടുംബത്തെയും അപമാനിക്കുകയും ചെയ്യുന്ന സംഘപരിവാറിന്‍റെ സൈബര്‍ പ്രചരണങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സി.പി.ഐ(എം) കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

പെണ്‍കുട്ടി മരണമടഞ്ഞ് മണിക്കൂറുകള്‍ക്കകമാണ് സംഘി ഓണ്‍ലൈന്‍ പോര്‍ട്ടലായ കര്‍മ്മ ന്യൂസ് കൊലപാതകത്തിന് ന്യായമായ കാരണമുണ്ടെന്ന് പറഞ്ഞു പെണ്‍കുട്ടിയെയും കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്തുകയും പ്രണയബന്ധത്തില്‍ നിന്ന് പിന്മാറി ഇയാളെ ചതിച്ചതിന്‍റെ സ്വാഭാവിക പ്രതികരണമാണ് നിഷ്ഠൂരമായ ഈ കൊല പാതകമെന്നാണ് കര്‍മ്മ ന്യൂസിന്‍റെ റിപ്പോര്‍ട്ടിംഗ്. കൊല നടക്കുന്നതിന് മുമ്പ്പെണ്‍കുട്ടിയുടെ രക്ഷിതാക്കളെ ഫോണ്‍ ചെയ്തു റെക്കോര്‍ഡ് ചെയ്ത വോയ്സ് ക്ലിപ്പുകള്‍ ഉപയോഗിച്ചാണ് കര്‍മ്മ ന്യൂസ് ഇത്തരമൊരു റിപ്പോര്‍ട്ട് വളരെ ആസൂത്രിതമായി പടച്ചുണ്ടാക്കിയത്.

പ്രണയം നിരസിച്ചതിന്‍റെ പേരില്‍ പെണ്‍കുട്ടിയെ ഇല്ലാതാക്കാനുള്ള നന്ദുവിന്‍റെ തീരുമാനത്തിലും
കൊലപാതക ആസൂത്രണത്തിലും ആര്‍.എസ്.എസുമായി ബന്ധപ്പെട്ടവര്‍ അവനെ സഹായിച്ചിരുന്നുവെന്നതിന്‍റെ സൂചനകള്‍ പലതും ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്.

കൊല നടന്ന് നിമിഷങ്ങള്‍ക്കകം അവിടെയെത്തിയ ആര്‍.എസ്.എസുകാര്‍ അവനെ ചതിച്ചത് കൊണ്ടാണ് പെണ്‍കുട്ടി കൊലചെയ്യപ്പെട്ടതെന്ന് നാട്ടുകാരോടും മാധ്യമങ്ങളോടും വിശദീകരിക്കാന്‍ കാണിച്ച ഉത്സാഹവും സംശയം ജനിപ്പിക്കുന്നതാണ്. കര്‍മ്മ ന്യൂസിന്‍റെ പ്രചരണവും ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ കൊലയെ ന്യായീകരിക്കുന്ന വിശദീകരണങ്ങളും സംഘപരിവാര്‍ സഹായം ആര്‍.എസ്.എസുകാരനായ നന്ദുവിന് ഈ ക്രൂരമായ കൊല നടത്തുന്നതിന് ലഭിച്ചിട്ടുണ്ടെന്നാണ് സംശയിപ്പിക്കുന്നതെന്ന് പ്രസ്താവന എടുത്തുപറയുന്നു. ഇത്തരം പ്രചരണം നടത്തിയവരെ കൂടി അന്വേഷണത്തിന്‍റെ പരിധിയില്‍ കൊണ്ടുവന്ന്ചോദ്യം ചെയ്യണമെന്ന് സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

https://www.facebook.com/pmohananmaster/posts/1869241339926565