നടി പാര്‍വതി തിരുവോത്തിനെ ശല്യം ചെയ്ത യുവാവ് പോലീസ് പിടിയിൽ

single-img
20 December 2021

പ്രശസ്ത നടി പാര്‍വതി തിരുവോത്തിനെ ശല്യം ചെയ്ത യുവാവ് പോലീസ് പിടിയിൽ . കൊല്ലം സ്വദേശിയായ അഫ്‌സലിനെതിരെയാണ് മരട് പൊലീസ് ഇന്ന് അറസ്റ്റ് ചെയ്തത്. പാർവതിയുടെ കോഴിക്കോട്ടെ വീടിനടുത്തും കൊച്ചിയിലെ ഫ്‌ളാറ്റിന് മുമ്പിലുമെത്തി ഇയാൾ ശല്യം തുടര്‍ന്നതോടെയാണ് നടി പോലീസില്‍ പരാതിപ്പെട്ടത്.

മുൻപ് താൻ 2017ല്‍ ബംഗുളൂരുവിലെ സുഹൃത്തിന്റെ വീട്ടില്‍ വെച്ച് പരിചയപ്പെട്ട യുവാവാണ് നിരന്തരം ശല്യംചെയ്യുന്നതെന്ന് നടി പരാതിയില്‍ പറയുന്നു. പ്രതിയുടെ അറസ്റ്റ് പോലീസ് ഉടന്‍ രേഖപ്പെടുത്തുമെന്നാണ് വിവരം.