ഗുജറാത്ത് തീരത്ത് 400 കോടി രൂപ വിലവരുന്ന 77 കിലോ ഹെറോയിനുമായി പാക് ബോട്ട് പിടിയില്‍

single-img
20 December 2021

ഗുജറാത്ത് തീരത്ത് നടന്ന ലഹരി വേട്ടയിൽ ഏകദേശം 400 കോടി രൂപ വിലമതിക്കുന്ന 77 കിലോ ഹെറോയിൻ പാക് ബോട്ടിൽ നിന്നുംപിടികൂടി. പാകിസ്ഥാനില്‍ നിന്നുള്ള മത്സ്യബന്ധന ബോട്ടായ ‘അല്‍ ഹുസൈനി’ യില്‍ നിന്നും സംഭവത്തിൽആറ് ജീവനക്കാരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡും(ഐസിജി), സംസ്ഥാന തീവ്രവാദ വിരുദ്ധ സ്‌ക്വാഡും (എടിഎസ്) സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ലഹരി ശേഖരം പിടികൂടിയതെന്ന് ഗുജറാത്ത് ഡിഫന്‍സ് വിഭാഗം പിആര്‍ഒ ട്വിറ്ററില്‍ അറിയിച്ചു.

നേരത്തെ കഴിഞ്ഞ സെപ്റ്റംബറില്‍ ഗുജറാത്തിലെ കച്ചിലെ മുന്ദ്ര തുറമുഖത്ത് നിന്ന് 9,000 കോടി രൂപ വിലമതിക്കുന്ന ഹെറോയിന്‍ അടങ്ങിയ കണ്ടെയ്നറുകള്‍ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ) പിടികൂടിയിരുന്നത് വാർത്തയായിരുന്നു.അന്ന് 3,000 കിലോയോളം ഹെറോയിനാണ് ടാല്‍ക്കം പൗഡറെന്ന് വ്യാേജന കടത്താന്‍ ശ്രമിച്ചത്. സംഭവത്തില്‍ അഫ്ഗാനിസ്ഥാനില്‍ നിന്നാണ് ഇറക്കുമതി നടന്നതെന്നാണ് കണ്ടെത്തിയത്.