ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയെ ഓട്ടൊ ഇടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമം

single-img
19 December 2021

സുപ്രീം കോടതി വിധി വന്ന പിന്നാലെ ശബരിമലയിൽ ദര്‍ശനം നടത്തിയ ആദ്യ യുവതികളിലൊരാളായ ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയെ ഓട്ടൊ ഇടിച്ചു കൊലപ്പെടുത്താന്‍ ശ്രമം. കഴിഞ്ഞ ദിവസം രാത്രി ഒൻപതരയോടെ പൊയിയിൽക്കാവിൽ വച്ചാണ് സംഭവം.

പ്രദേശത്തെ തന്റെ റെഡിമെയ്ഡ് വസ്ത്ര ഷോപ്പ് അടച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെ പിന്നിൽ നിന്ന് ഓട്ടോ ഇടിക്കുകയായിരുന്നു.പിന്നാലെ ഓട്ടൊ നിര്‍ത്താതെ പോവുകയായിരുന്നു. തലയ്ക്ക് സാരമായി പരുക്കേറ്റ ബിന്ദു കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.

നിലവിൽ സംഭവത്തില്‍ കൊയിലാണ്ടി ബിന്ദുവിന്റെ പൊലീസ് മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.സമാനമായി ബിന്ദുവിനു നേരെ മുന്‍പും ആക്രമണം നടന്നിട്ടുണ്ട്. 2019 നവംബറിൽ എറണാകുളം പൊലീസ് കമ്മീഷണർ ഓഫീസ് വളപ്പിൽ വച്ച് മുളക് സ്പ്രേ ആക്രമണം നടന്നിരുന്നു.