മുസ്ലീം വ്യക്തിനിയമത്തിന് മേലുള്ള കടന്നു കയറ്റം; പെൺകുട്ടികളുടെ വിവാഹ പ്രായം ഉയർത്തുന്നതിനെതിരെ മുസ്ലീം ലീഗ്

single-img
17 December 2021

രാജ്യത്ത് പെൺകുട്ടികളുടെ വിവാഹപ്രായം 18 വയസില്‍ നിന്നും 21 ലേക്ക് വര്‍ദ്ധിപ്പിക്കാൻ കേന്ദ്ര മന്ത്രിസഭാ അനുമതി നൽകിയ വിഷയത്തില്‍ പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ മുസ്ലീം ലീഗ്. വിഷയത്തിൽ ഇരു സഭകളിലും മുസ്ലീം ലീഗ് അടിയന്തര പ്രമേയത്തിനു നോട്ടീസ് നല്‍കി.

ലോക്‌സഭയില്‍ ഇടി മുഹമ്മദ് ബഷീര്‍, അബ്ദു സമദ് സമദാനി എന്നിവർ നോട്ടീസ് നൽകിയപ്പോൾ രാജ്യസഭയില്‍ പിവി അബ്ദുല്‍ വഹാബും നോട്ടീസ് നല്‍കി. പെൺകുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്താനുള്ള നീക്കം ദുരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും, തീരുമാനം മുസ്ലീം വ്യക്തിനിയമത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും പിവി അബ്ദുള്‍ വഹാബ് നല്‍കിയ നോട്ടീസില്‍ ആരോപിക്കുന്നു.

അതുകൊണ്ടുതന്നെ സ്ത്രീകളുടെ വിവാഹ പ്രായം ഉയര്‍ത്താനുള്ള നീക്കത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി പിന്മാറണമെന്നും വിഷയം സഭാ നടപടികള്‍ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നും മുസ്ലീം ലീഗ് ആവശ്യപ്പെട്ടു.