വ്യാജ ഫേസ്ബുക്ക് പോസ്റ്റ് നിര്‍മ്മിച്ച് പ്രചരിപ്പിച്ചു; ട്രോൾ പേജായ ‘കിടിലന്‍ ട്രോളി’നെതിരെ ഡിജിപിക്ക് പരാതിയുമായി കെ സുരേന്ദ്രൻ

single-img
16 December 2021

ഫേസ്ബുക്ക് ഉൾപ്പെടെ സോഷ്യൽ മീഡിയകളിൽ സജീവമായി നിൽക്കുന്ന ട്രോള്‍ പേജായ ‘കിടിലന്‍ ട്രോളി’നെതിരെ പരാതിയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. തന്റെ പേരില്‍ വ്യാജമായി ഫേസ്ബുക്ക് പോസ്റ്റ് നിര്‍മ്മിച്ച് പ്രചരിപ്പിച്ചെന്നാണ് ഡിജിപിയ്ക്ക് നല്‍കിയ പരാതിയില്‍ സുരേന്ദ്രന്‍ ആരോപിച്ചിട്ടുള്ളത്.

കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി വരണാസിയില്‍ പങ്കെടുത്ത ദിവ്യകാശി ഭവ്യകാശി എന്ന പരിപാടിയെ അപമാനിക്കുന്ന രീതിയിലുള്ള പോസ്റ്റാണ് ‘കിടിലന്‍ ട്രോള്‍’ നിര്‍മിച്ചത്. എന്നാൽ ഇത് തന്നെയും പാര്‍ട്ടിയെയും ഹൈന്ദവ സമുദായത്തെയും മനപൂര്‍വം ആക്ഷേപിക്കുക എന്ന ലക്ഷ്യമിട്ടു കൊണ്ടുള്ളതാണ് പോസ്റ്റ് എന്ന് സുരേന്ദ്രൻ പറയുന്നു. പോസ്റ്റ് നിർമ്മിച്ച് പ്രചരിപ്പിക്കുന്നവർക്കെതിരെ കര്‍ശന നടപടിയെടുക്കണം. വ്യാജപ്രചരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും സുരേന്ദ്രന്‍ ഡിജിപിയോട് ആവശ്യപ്പെട്ടു.