സമരം ഭാഗികമായി പിൻവലിച്ചു; പി ജി ഡോക്ടര്‍മാര്‍ ഇന്ന് മുതല്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിക്കും

single-img
16 December 2021

സംസ്ഥാന വ്യാപകമായി പിജി ഡോക്ടര്‍മാര്‍ ഇന്ന് മുതല്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിക്കും. പൊതുജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ പരിഗണിച്ചാണ് ഇത്തരത്തിൽ തീരുമാനം എടുത്തതെന്ന് ഡോക്ടര്‍മാരുടെ സംഘടന അറിയിച്ചു.

പുതിയ തീരുമാന പ്രകാരം കാഷ്വാലിറ്റി, ലേബര്‍ റൂം, ശസ്ത്രക്രിയ എന്നീ വിഭാഗങ്ങളില്‍ ഇന്ന് രാവിലെ മുതല്‍ പിജി ഡോക്ടര്‍മാര്‍ ജോലിയില്‍ പ്രവേശിക്കും. എന്നാൽ ഒ.പി ബഹിഷ്‌കരണം തുടരുമെന്നും അറിയിച്ചു. കഴിഞ്ഞദിവസം സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഇവരുമായി രണ്ട് തവണ ചര്‍ച്ച നടത്തിയിരുന്നു. ഡോകടർ മാരുടെ സംഘടനാ മുന്നോട്ടുവെച്ച സ്‌റ്റൈപ്പന്‍ഡ് വര്‍ധിപ്പിക്കണമെന്നും കൂടുതല്‍ നോണ്‍ അക്കാദമിക്ക് റസിഡന്റ് ഡോക്ടര്‍മാരെ നിയമിക്കണമെന്നുമുള്ള സമരക്കാരുടെ ആവശ്യങ്ങളില്‍ ഇതുവരെ തീരുമാനമായില്ല.

അതേസമയം, പി.ജി ഡോക്ടര്‍മാരുടെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് ചര്‍ച്ചയില്‍ മന്ത്രി ഉറപ്പ് നല്‍കുകയും ചെയ്തു. ഇതിനെ തുടർന്നാണ് ഇപ്പോഴത്തെ ഭാഗിക പിന്മാറ്റം. സ്‌റ്റൈപ്പന്‍ഡ് വര്‍ധിപ്പിക്കുന്ന കാര്യം സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമ്പോള്‍ പരിഗണിക്കാം എന്നാണ് സര്‍ക്കാരിന്റെ നിലപാട്. റെസിഡന്‍സി മാനുവലില്‍ പറയുന്ന കാര്യങ്ങള്‍ നടപ്പിലാക്കുമെന്ന് മന്ത്രി പറഞ്ഞു.