നടന്‍ വിക്രത്തിന് കൊവിഡ് പോസിറ്റിവ്; ഹോം ഐസൊലേഷനിൽ

single-img
16 December 2021

പ്രശസ്ത തമിഴ് താരം വിക്രം കൊവിഡ് പോസിറ്റീവ് . നിലവിൽ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം അദ്ദേഹം ഹോം ഐസൊലേഷനിലാണെന്ന് അടുത്ത വൃത്തങ്ങള്‍ മാധ്യമങ്ങളെ അറിയിച്ചു. രാജ്യത്തെ സിനിമാ മേഖലയില്‍ കൊവിഡ് പോസിറ്റീവ് ആയ നിരവധി പേരില്‍ ഒടുവിലത്തെ ആളാണ് വിക്രം.

നടന്‍ കമല്‍ഹാസനാണ് അടുത്തിടെ കൊവിഡ് പോസിറ്റീവ് ആയ മറ്റൊരാള്‍. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് അദ്ദേഹം കൊവിഡ് മുക്തനാവുകയും സിനിമാ തിരക്കുകളിലേക്ക് തിരികെ പ്രവേശിക്കുകയും ചെയ്‍തിരുന്നു. രണ്ടു വർഷങ്ങൾക്ക് മുൻപ് ജൂലൈയില്‍ റിലീസ് ചെയ്യപ്പെട്ട ‘കദരം കൊണ്ടാന്‍’ ആണ് വിക്രത്തിന്‍റേതായി അവസാനം പ്രദര്‍ശനത്തിനെത്തിയ ചിത്രം.